മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്! അവൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ എന്റെ സ്വന്തമാക്കിയത്; മകളെ കുറിച്ച് ശോഭന പറയുന്നു
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലെത്തുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു ശോഭനയുടെ പ്രായം. സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ശോഭന ചില സമയങ്ങളിൽ മാത്രമാണ് അഭിമുഖങ്ങളിൽ കാണാറുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ യിലും ഒട്ടേറെ സിനിമകളിൽ നടി വേഷം ഇട്ടിട്ടുണ്ട്. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് പറയും ശോഭന. കാരണം ജീവശ്വാസു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്. നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാ...