കിടിലൻ ഡാൻസുമായി ആരാധകരുടെ മനം കവർന്ന് ബിഗ് ബോസ് താരം ശിവാനി നാരായണൻ.. വീഡിയോ കാണാം
തമിഴ് സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ശിവാനി നാരായണൻ. മോഡൽ രംഗത്ത് നിന്നാണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. കരിയറിലെ തുടക്കമായ പകൽ നിലാവ് എന്ന ഹിറ്റ് സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് ശിവാനി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
ബിഗ് ബോസ് സീസണിലൂടെയും ശിവാനി പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ഈ റിയാലിറ്റി ഷോയുടെ തമിഴിൽ അവസാന സീസണിൽ ഒരുപാട് പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ച ഒരു മത്സരാർത്ഥിയായിരുന്നു നടി ശിവാനി നാരായണൻ. പത്തൊമ്പത് വയസ്സു മാത്രമുള്ള ശിവാനി നാരായണൻ ഇതിനോടകം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സീരിയൽ നടി ആയി ആരാധകവൃത്തം സൃഷ്ട്ടിച്ചു കഴിഞ്ഞു.
ശിവാനി ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലായിരുന്നു. കുട്ടികാലം മുതലേ അഭിനയത്തോടുള്ള താല്പര്യം കൊണ്ട് ശിവാനി മോഡൽ രംഗത്തേക്കു ഇറങ്ങി. ശിവാനിയ്ക്ക് തമിഴിൽ മാത്രമല്ല ആരാധകർ ഉള്ളത് മലയാളം ഉൾപ്പെടെ ഉള്ള ഭാഷകളിൽ താരത്തിന് ആരാധകർ ഉണ്ട്.
തമിഴ് ബിഗ് ബോസിന്റെ നാലാം സീസന്നിലാണ് താരം മത്സരാർത്ഥിയായി എത്തുന്നത്. ഈ ഷോയിൽ കുറെയേറെ വിവാദങ്ങൾ ഉണ്ടാക്കിയ ഒരു മത്സരാർത്ഥിയായിരുന്നു ശിവാനി. അതുപോലെ തന്നെ ഏറ്റവും അവസാന ഘട്ടത്തിൽ മാത്രം പുറത്തായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ശിവാനി. അതുകൊണ്ട് താരത്തിന് ഫൈനലിൽ പങ്കെടുക്കാൻ സാധിച്ചില്ല. എങ്കിലും ശിവാനിക്ക് ആ ഷോയിൽ നിന്ന് ഒരുപാട് ആരാധകരെ ഉണ്ടാക്കിയിരുന്നു.
2016ലാണ് മിനിസ്ക്രീനിൽ ആദ്യമായി ശിവാനി പ്രത്യക്ഷപ്പെടുന്നത്. തമിഴ് ടിവി പരിപാടിയായ ശരവണൻ മീനച്ചി സീസൺ 3യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് നടി അഭിനയം ആരംഭിക്കുന്നത്. എന്നാൽ പകൽ നിലാവ് എന്ന സീരിയലാണ് ശിവാനിക്ക് കൂടുതൽ ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്തത്. വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ജോഡി ഫൺ അൺലിമിറ്റഡ് എന്ന പരിപാടിയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു ശിവാനി. റേറ്റയി രാജ, കടയികുട്ടി സിംഗം എന്നീ സീരിയലിലുകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ശിവാനി വളരെ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വിഡിയോ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. വിജയ് സേതുപതി നായകനാവുന്ന ‘കാതുവാകുള രണ്ട് കാതൽ’ എന്ന ചിത്രത്തിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ടു ടു ടു..’ എന്ന പാട്ടിനാണ് താരം ചുവടു വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ