അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു
രണ്ടായിരത്തിൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ കവർ സ്റ്റോറി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ശാലുമേനോൻ. ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രതികരണം നേടി പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു. മലയാള സിനിമ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന ഒരു താരമായി ക്രമേണ ശാലു വളരുകയായിരുന്നു. കൈ വച്ചതെല്ലാം പൊന്ന് പോലെ എന്ന രീതി പോലെയായിരുന്നു ശാലുവിന്റെ തുടർന്നുള്ള അഭിനയജീവിതം.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് താരം ജീവൻ നൽകുകയുണ്ടായി. അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം തിളങ്ങിയത് കൊണ്ട് തന്നെ ആരാധകരും ഏറെയായിരുന്നു. ഇവയ്ക്കൊക്കെ പുറമേ പലപ്പോഴും വിവാദ നായിക എന്ന പേര് താരം സ്വന്തമാക്കുകയുണ്ടായി. ജീവിതത്തിൽ അവിചാരിതമായി കടന്നുവന്ന വിവാദവും തുടർന്നുണ്ടായ ജയിൽ ജീവിതവും താരത്തെ വളരെയധികം മാറ്റിമറിച്ചു എന്ന് ശാലു തന്നെ ഇതിനു മുൻപ് തുറന്ന് പറഞ്ഞ കാര്യമാണ്.

40 ദിവസത്തിലധികം ജയിലിൽ കഴിയേണ്ടി വന്ന സാഹചര്യത്തിലാണ് താൻ ജീവിതത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്തതെന്ന് താരം പറയുകയുണ്ടായി. എല്ലാ മതത്തിലും വിശ്വസിക്കുവാനും എല്ലാ ദൈവങ്ങളിലും അഭയം കണ്ടെത്തുവാനും ശാലുവിനെ പ്രേരിപ്പിച്ചതും ജയിൽ ജീവിതം തന്നെയായിരുന്നു. തുടർന്നുള്ള താരത്തിന്റെ ജീവിതം ഒക്കെ വേറിട്ട വഴിയിലൂടെ ആയിരുന്നു.

താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവർ പറയുന്നത് കേട്ട് വീടിനുള്ളിൽ മുറി അടച്ചിരിക്കേണ്ട കാര്യമില്ലെന്നും ശാലു തിരിച്ചറിയുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം തന്നെ നൃത്തത്തിന്റെ ലോകത്തേക്ക് വീണ്ടും സജീവമാകുവാൻ താരത്തെ പ്രേരിപ്പിച്ച ഘടകവും ഇതുതന്നെയാണ്. ഇപ്പോൾ രംഗത്ത് വളരെയധികം സജീവം അല്ലെങ്കിൽ കൂടി നൃത്തത്തിന്റെ ലോകത്ത് നിറസാന്നിധ്യമാണ്.

തനിക്ക് അഭിനയിക്കാൻ യാതൊരു താൽപര്യവും ഇല്ലായിരുന്നു എന്നും അഭിനയരംഗത്തേക്ക് കടന്നുവരണമെന്ന് ഒരിക്കൽപോലും പ്രതീക്ഷിച്ചതല്ല എന്നുമാണ് താരം വ്യക്തമാക്കുന്നത്. തൻറെ അച്ഛൻറെ ആഗ്രഹപ്രകാരമാണ് താൻ അഭിനയരംഗത്തേക്കു കടന്നുവന്നത് എന്ന് താരം തുറന്നു പറയുന്നു.

ചെറുപ്പത്തിൽ അച്ഛൻറെ വീട്ടിലേക്ക് പോകാൻ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ കൊണ്ട് പോയത് പ്രിയപ്പെട്ട സംവിധായകൻ ഫാസിലിൻറെ അടുത്തേക്ക് ആയിരുന്നു. തൻറെ മക്കൾക്ക് ഒരു വേഷം നൽകണമെന്ന് അന്ന് പറയുകയായിരുന്നു എന്ന് ശാലു വ്യക്തമാക്കുന്നു. നിരവധി ആളുകളെ വിളിച്ച് അച്ഛൻ തനിക്ക് വേണ്ടി വേഷങ്ങൾ ചോദിക്കുമായിരുന്നു എന്നും എന്നാൽ താൻ അഭിനയരംഗത്തേക്കു കടന്നുവന്നത് കാണുവാൻ അച്ഛൻ ഇല്ലാതെപോയി എന്നുമാണ് ശാലു ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ