മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്! അവൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ എന്റെ സ്വന്തമാക്കിയത്; മകളെ കുറിച്ച് ശോഭന പറയുന്നു


മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളികൾക്ക് ഒട്ടേറെ നല്ല കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ശോഭന. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലെത്തുന്നത്. ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ്സായിരുന്നു ശോഭനയുടെ പ്രായം.


സിനിമയിൽ നിന്ന് മാറിനിൽക്കുന്ന ശോഭന ചില സമയങ്ങളിൽ മാത്രമാണ് അഭിമുഖങ്ങളിൽ കാണാറുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ യിലും ഒട്ടേറെ സിനിമകളിൽ നടി വേഷം ഇട്ടിട്ടുണ്ട്. എന്നാൽ അഭിനയമാണോ നൃത്തമാണോ കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ, നൃത്തമെന്ന് പറയും ശോഭന.


കാരണം ജീവശ്വാസു പോലെ തന്നെ പൊതിയുന്ന വലിയൊരു ഇഷ്ടത്തിന്റെ പേരാണ് ശോഭനയ്ക്ക് നൃത്തമെന്നത്. നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.



മകൾ അനന്തനാരായണിക്കൊപ്പമുള്ള ഫോട്ടോയും വീഡിയോയും താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2010ല്‍ ആണ് താരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. ദത്തെടുക്കുമ്പോൾ അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു. അനന്ത നാരായണി എന്നാണ് മകളുടെ പേര്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അന്ന് കുട്ടിയുടെ ചോറൂണ് നടന്നത്. മകളുടെ പഠന കാര്യങ്ങൾ തിരക്കുന്ന വീഡിയോ നടി അടുത്തിടെ പങ്കുവെച്ചരുന്നു. മകളോട് പുസ്തകം എവിടെയെന്നും പരീക്ഷാഭാഗങ്ങൾ അപ്‌ഡേറ്റ് ആക്കിയിട്ടുണ്ടോ എന്നും ശോഭന ചോദിച്ച വീഡിയോ വൈറലായിരുന്നു.


ഇപ്പോൾ മകളെ കുറിച്ച് പറയുകയാണ് താരം, തന്റെ മകളാണ് തന്റെ ലോകം, പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ എന്നാണ് നടി പറയുന്നത്. മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നതെന്നും താരം പറയുന്നു. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് തന്നെ ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു.









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ