നല്ല ശരീരവും നല്ല ഉയരവും കൂടതെ ആരെയും ആകർഷിക്കുന്ന സൗന്ദര്യവും.. എന്നാൽ സിനിമയിൽ പലരും സമീപിച്ചത് തന്റെ ശരീരം മുന്നിൽകണ്ട്; വെളിപ്പെടുത്തലുമായി നേഹ സക്‌സേന

 


വളരെകുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും മലയാളികളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചു പറ്റുവാൻ നടി നേഹ സക്‌സേനക്ക് കഴിഞ്ഞു. കസബ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലെ വേഷങ്ങൾ വളരെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ അദ്യം അഭിനയിച്ച രണ്ട് സിനിമയും താര രാജക്കളായ മമ്മുട്ടിയുടേയും മോഹൻലാലിന്റെയും കൂടെയാണ്.

മലയാളത്തിന് പുറമേ താരം ഹിന്ദി, കന്നട, തമിഴ്, തെലുങ്കു സിനിമയിലും മികച്ച വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിൽ എത്തുന്നത്. അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും നർത്തകിയുമാണ്. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്.


അങ്ങനെ ബാംഗ്ലൂരിൽ ഫാഷൻ ഷോയിൽ താരം ഒരുപാട് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഇപ്പോഴിതാ ആദ്യകാലത്ത് സിനിമയിൽ എത്തിയപ്പോൾ താൻ നേരിട്ട അനുഭവങ്ങളെ കുറച്ച് വെളിപ്പെടുത്തുകയാണ് താരം.”ആദ്യമായി ഞാൻ കൊച്ചിയിൽ എത്തിയപ്പോൾ പരസ്യ ബോർഡുകളിൽ കണ്ട ആ നടനോട് വല്ലാത്ത ആരാധനയാണ് തോന്നിയത്.



ഇത്രയും എലഗന്റായി മമ്മൂക്ക എങ്ങനെയാണ് സ്വയം കാത്തുസൂക്ഷിക്കുന്നതു എന്ന് ഞാൻ അന്ന് ആലോചിച്ചിരുന്നു. ഒരേപോലെ അദ്ദേഹത്തിന്റെ സിനിമകളുടെയും പേഴ്സണാലിറ്റിയുടെയും ആരാധികയായിരുന്നു ഞാൻ. എന്നാൽ, പിന്നീട് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഒരു അവസരം കിട്ടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,”


”അന്ന് മോഡലിങ്ങിൽ ശ്രദ്ധ നൽകിയിരുന്ന കാലം.ഒരു വൈകുന്നേരം എനിക്കൊരു കോൾ വന്നു. മമ്മൂട്ടിക്കൊപ്പം ഒരു ഫോട്ടോഷൂട്ട്, വേറെയും 19 മോഡലുകളുണ്ട്, കൊച്ചിയിലേക്ക് വരാൻ പറ്റുമോ എന്നായിരുന്നു ആ ഓഫർ. ഇതുകേട്ടതും സന്തോഷംകൊണ്ട് അലറി വിളിച്ചത് ഞാൻ ഇന്നും ഓർക്കുന്നു, എന്റെ ചെവികൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നേഹ പറയുന്നു.


എന്നാൽ സിനിമ ലൊക്കേഷനിലെ ചില ദുരനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം തുറന്ന് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഓഡിഷനിൽ ചെന്നപ്പോൾ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടയിരുന്നു കാരണം നല്ല ശരീരവും ഉയരവും എല്ലാംകൊണ്ടും നല്ല സ്ട്രക്ച്ചറും ഉണ്ടയിരുന്നു. എന്നാൽ ഓഡിഷൻ കഴിഞ്ഞ് പിറ്റേ ദിവസം നിർമാതാക്കൾ വിളിച്ചകൊണ്ട് ഒരുപാട് മോശപ്പെട്ട രീതിയിൽ സംസാരിക്കും എന്നും കൂടതെ പിറ്റേ ദിവസം വരുമ്പോൾ ഷോർട് ഡ്രസ്സ്‌ ധരിച്ചുകൊണ്ട് വരണം എന്നും പലരും പറയാറുണ്ട് എന്നാണ് താരം പറഞ്ഞത്.


പലരും എന്റെ ശരീരം മുന്നിൽ കണ്ടാണ് വിളിക്കുന്നത് എന്നാൽ ആദ്യകാലങ്ങളിൽ ഇതൊന്നും തനിക്ക് അറിയിലായിരുന്നു എന്നാണ് താരം പറഞ്ഞത്. ആദ്യകാലങ്ങൾ ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ