ഞാൻ അഭിനയിക്കാത്ത ചില രംഗങ്ങൾ ആ സിനിമയിൽ കൂട്ടിച്ചേർത്തു; അമ്മ പോലും എന്നെ കുറ്റപ്പെടുത്തി’ : ദുരനുഭവം തുറന്നു പറഞ്ഞ് കൃപ…🔥🔥🔥
ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന നായ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന താരമാണ് കൃപ പ്രദീപൻ. 1998 ൽ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ബാലതാരമായി താരം അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിൽ ദിവ്യ എന്ന കഥാപാത്രത്തെ താരം വളരെ മികച്ച രൂപത്തിലാണ് അവതരിപ്പിച്ചത്. അത് മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. താരത്തിന്റെ അഭിനയത്തിന് ഈ സിനിമ ഒരു വേദിയൊരുക്കുകയായിരുന്നു.
ഏതു കഥാപാത്രവും പെർഫെക്ഷനോടെ പെർഫോം ചെയ്യുന്ന നടിയായാണ് താരം അറിയപ്പെടുന്നത്. അഭിനയ മേഖല കൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. 2009-ൽ അഭിലാഷിനൊപ്പം അഭിനയിച്ച പരിഭവം എന്ന സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായി. ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
2009ൽ സമയം എന്ന ചിത്രത്തിലും താരം അഭിനയിച്ചു. 2011-ൽ നയനം എന്ന റൊമാന്റിക് ചിത്രത്തിന് ശേഷം അശ്വതി എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത് വളരെ നിറഞ്ഞ കയ്യടികൾ സ്വീകരിക്കപ്പെട്ടത് ആയിരുന്നു. പ്രശസ്ത സാഹിത്യകാരനായിരുന്ന മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരിയുടെ മകൻ പ്രദീപാണ് താരത്തിന്റെ ജീവിതപങ്കാളി. ഇപ്പോൾ താരം താരത്തിന് കരിയറിലെ ആദ്യ സമയങ്ങളിൽ ഉണ്ടായ ഒരു വഞ്ചന അനുഭവം പറയുകയാണ്.

ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് താരം അനുഭവം വിവരിക്കുന്നത്. താരവും താരത്തിന് അച്ഛനും കൂടി സ്ക്രിപ്റ്റ് വായിച്ചു സെലക്ട് ചെയ്ത ഒരു സിനിമയിൽ സംഭവിച്ച അബദ്ധം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും സ്വന്തം വീട്ടിലെ അംഗങ്ങൾ പോലും തള്ളിപ്പറയുന്ന ഒരു അവസ്ഥ ഉണ്ടായി എന്നും ആണ് താരം പറയുന്നത്. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു സിനിമയിലെ കഥ.

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ളതുമാണ്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് ചെയ്യാൻ തീരുമാനിച്ചത് എന്നാണ് താരം പറഞ്ഞത് പക്ഷേ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും താരം പറഞ്ഞു. ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ താനാ അഭിനയിക്കാത്ത ഒരുപാട് ഭാഗങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് താരം പറയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞ് ഒരപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചു. ജോലി നഷ്ടപ്പെടുകയും ചെയ്തു. അവർ അത് കാരണമായി പറഞ്ഞില്ലെങ്കിൽ കൂടി അത് തന്നെയാകും കാരണം എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നവരുടെ താരം പറയുന്നത്.

അമ്മ പോലും തന്നെ കുറ്റപ്പെടുത്തി എന്നും അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞു എന്നും താരം പറയുന്നു. ഈ ഘട്ടത്തിലെല്ലാം തനിക്ക് താങ്ങായി ഭർത്താവ് കൂടെ നിന്നു എന്നാണ് സാരം വ്യക്തമാക്കിയത്. സംഭവത്തിൽ താരവും കുടുംബവും കേസ് നൽകിയിരുന്നു എന്നും താരം പറയുകയുണ്ടായി എന്തായാലും വളരെ പെട്ടെന്നാണ് എപ്പിസോഡ് വൈറലായത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ