ദർശനയുടെ ലിപ് ലോക് വീഡിയോ തരംഗമായി പ്രചരിക്കുന്നു… ആണും പെണ്ണും എന്ന സിനിമയിലെ രംഗമാണ്….🔥🔥🔥

മലയാളത്തിൽ ഈ അടുത്ത കാലത്ത് പുറത്തിറങ്ങുന്ന സിനിമ കാറ്റഗറിയിൽ പെട്ട ഒന്നാണ് ആന്തോളജി സിനിമകൾ. ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ആന്തോളജി സിനിമകൾ സാധാരണയായി ഇറങ്ങാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരുപാട് ആന്തോളജി സിനിമകൾ വലിയ രീതിയിൽ വിജയം നേടുകയും ചെയ്തിട്ടുണ്ട്. ഓടിടി പ്ലാറ്റ്ഫോമുകളിൽ ആണ് ഇത്തരത്തിലുള്ള ആന്തോളജി സിനിമകൾ പുറത്ത് വരാറുള്ളത്.

മലയാള സിനിമയിലും ഈ അടുത്തകാലത്തായി ഒരുപാട് ആന്തോളജി സിനിമകൾ പുറത്തുവരാറുണ്ട്. ഇത്തരത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ആയ ഒരു മലയാളം സിനിമയാണ് ആണും പെണ്ണും. മൂന്ന് വ്യത്യസ്തമായ ഷോർട്ട് ഫിലിമുകൾ കൂടി യോജിച്ചാണ് ആണും പെണ്ണും എന്ന ആന്തോളജി സിനിമ പുറത്തിറങ്ങിയത്. സമൂഹത്തിൽ നിലവിൽ കാണപ്പെടുന്ന വിഷയങ്ങൾ ചർച്ച ചെയ്താണ് സിനിമ പുറത്തുവന്നത്.

ഇതിലെ ഏറ്റവും അവസാനത്തെ ഷോർട്ട് ഫിലിം ആയിരുന്നു റാണി. ആഷിക് അബു സംവിധാനം ചെയ്തു റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടിവേണു, കവിയൂർ പൊന്നമ്മ, ബാസിൽ ജോസഫ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആയിരുന്നു റാണി. ഉണ്ണി ആർ എഴുതി ഷൈജു ഖാലിദ് സിനിമാട്ടോഗ്രാഫി ചെയ്ത സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഈ സിനിമയിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആ സിനിമയിലെ ഒരു ഹോട്ട് രംഗമാണ് വൈറലായിരിക്കുന്നത്. റോഷൻ മാത്യു & ദർശന രാജേന്ദ്രൻ ആയിരുന്നു ഇതിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ഈ രണ്ട് കമിതാക്കൾ വിജനമായ ഒരു സ്ഥലത്ത് പോയി പ്രണയ ബന്ധത്തിൽ ഏർപ്പെടുന്നതാണ് കഥ.

പിന്നീട് അവരുടെ വസ്ത്രങ്ങൾ അവിടെ നിന്ന് നഷ്ടപ്പെടുന്നതും ആണ് കഥയുടെ ക്ലൈമാക്സ്. ഇവർ വിജനമായ സ്ഥലത്ത് പരസ്പരം ലിപ്‌ലോക്ക് ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ ലിപ്ലോക് രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. ഇരുവരും ഇന്റിമേറ്റ് ആയി അഭിനയിക്കുന്ന ഈ സീൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

നിലവിൽ മലയാള സിനിമയിലെ ഭാവി വാഗ്ദാനങ്ങളായി കരുതപ്പെടുന്ന രണ്ട് താരങ്ങളാണ് റോഷൻ മാത്യു വും ദർശന രാജേന്ദ്രനും. ചുരുങ്ങിയ കാലയളവിൽ തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും രണ്ടുപേർക്ക് സാധിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ