ഇടുപ്പിന് ചുറ്റുമുള്ള വണ്ണം കുറയ്ക്കാം, യോഗ എക്സർസൈസ് ചെയ്തോളൂ🔥🔥🔥

 



കുവൈറ്റ് സിറ്റി: യോഗയ്ക്ക് ഒരു വ്യായാമ മുറ എന്നതിലപ്പുറം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധമില്ലെന്ന് കുവൈറ്റിലെ യോഗ പരിശീലക ഇമാന്‍ അല്‍ ഹുസൈനാന്‍. കുവൈറ്റിലെ തന്റെ യോഗ പ്രദര്‍ശനം തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ അനുമതി വാങ്ങിയില്ലെന്നു കാണിച്ച് കുവൈറ്റില്‍ നടക്കാനിരുന്ന വനിതകളുടെ യോഗ പ്രദര്‍ശനം കഴിഞ്ഞ ദിവസം പോലിസ് വിലക്കിയിരുന്നു. യോഗ പരിപാടി സംഘടിപ്പിച്ച കുവൈറ്റിലെ യോഗ പരിശീലക ഇമാനെതിരേ ശക്തമായ വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.




അതേസമയം, പോലിസിന്റെ നിര്‍ദ്ദേശ പ്രകാരം ആവശ്യമായ അനുമതികള്‍ ലഭ്യമാക്കിയ ശേഷം യോഗ പ്രദര്‍ശന യാത്രയുമായി മുന്നോട്ടുപോവുമെന്നും പരിശീലക വ്യക്തമാക്കി. ബന്ധപ്പെട്ടവരില്‍ നിന്ന് എടുക്കേണ്ട അനുമതികള്‍ എടുക്കാത്തതാണ് പോലിസ് പരിപാടിക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു വ്യക്തിക്ക് പൂര്‍ണമായ സ്വാതന്ത്ര്യം കുവൈറ്റ് ഭരണഘടന നല്‍കുന്നുണ്ട്.






താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന യോഗ പരിപാടി തികച്ചും ഒരു കായിക ഇനമാണെന്നും അതിന് ഏതെങ്കിലും മതത്തിന്റെ ആരാധനകളുമായി ബന്ധമൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികള്‍ക്കും വനിതാ ട്രെയിനര്‍മാര്‍ക്കുമാണ് താന്‍ യോഗ പരിപാടി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.




ജനങ്ങളുടെ ദൈനം ദിന ജീവിതവുമായും ആരോഗ്യ സംരക്ഷണവുമായും ബന്ധപ്പെട്ട കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





 പരിപാടി അശ്ലീലവും അധാര്‍മികവുമാണെന്ന ആരോപണം ഇമാന്‍ തള്ളി. മാന്യമായ വസ്ത്രം ധരിച്ചാണ് യോഗ പരിപാടിയില്‍ വനിതകള്‍ പങ്കെടുക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും അവര്‍ അറിയിച്ചു. യോഗയിലൂടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ഒരു ദിവസത്തെ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു