എന്തുകൊണ്ട് വിവാഹിതയാകുന്നില്ല; കാരണം വെളിപ്പെടുത്തി സുസ്മിത സെൻ🔥🔥🔥

 


നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് സുസ്മിതാ സെൻ. ഒരു സമയത്ത് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ താരം പിന്നീട് ബോളിവുഡിലെ താരറാണി ആവുകയും ചെയ്തു. 1994 ൽ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം ജെതാവാകാൻ താരത്തിന് സാധിച്ചു. ഈ വിഭാഗത്തിൽ ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യയിലെ ആദ്യത്തെ വനിത ആണ് താരം.

1994 ൽ തന്നെ തന്റെ പതിനെട്ടാം വയസ്സിൽ ഫെമിന മിസ് ഇന്ത്യ പട്ടം നേടിയ താരം പിന്നീട് ലോക സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകറെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

പ്രായം 46 ആയെങ്കിലും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നത് ഏറെ അത്ഭുതകരം ആണ്. ഒരുപാട് പ്രശസ്ത നടൻ മാരുടെ കൂടെ തന്റെ പേര് പല പ്രാവശ്യം ഗോസിപ്പുകളിൽ നിറഞ്ഞെങ്കിലും, താരം ഒരാളെയും തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചിട്ടില്ല എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമായി ഇന്നും നിലകൊള്ളുന്നു. ഇതിന്റെ കാരണം താരം ഈ അടുത്ത് വെളിപ്പെടുത്തുകയുണ്ടായി.

താരം കല്യാണം കഴിക്കാത്തതിന് കാരണമായി പറഞ്ഞത് ഇതാണ്.
” തന്റെ ജീവിതത്തിൽ ഏറ്റവും അടുത്ത ബന്ധം സ്ഥാപിച്ചിട്ടുള്ള പുരുഷന്മാർ ഒക്കെ എന്നെ ഏതെങ്കിലും ഒരു വിധത്തിൽ നിരാശപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പുരുഷനെ തന്റെ ജീവിതപങ്കാളിയായി സ്വീകരിക്കാൻ ഞാൻ തയ്യാറായിട്ടില്ല”
എന്ന വസ്തുതയാണ് താരം പുറത്ത് പറഞ്ഞത്.

ഇതേ അവസരത്തിൽ താരം രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്. ഇവരാരും താൻ കല്യാണം കഴിക്കുന്നതിന് എതിർ നിന്നിട്ടില്ല എന്നും താരം വ്യക്തമാക്കി. വിവാഹ ബന്ധം വരെ എത്തിയ പല സംബന്ധങ്ങൾ അവസാന നിമിഷം ഒഴിവാക്കപ്പെട്ട ചരിത്രമുണ്ട്. അതുമൂലം എന്നെയും മക്കളെയും ദൈവം രക്ഷപ്പെടുത്തി എന്ന താരം, ട്വിങ്കിൾ ഖന്നയുടെ ട്വീക്ക് എന്ന് അഭിമുഖത്തിൽ പറയുകയുണ്ടായി.

ലോക സുന്ദരി പട്ടം കരസ്ഥമാക്കിയതിനു ശേഷം 1996 ൽ ധസ്തക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം രക്ഷകൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. പിന്നീട് താരം അഭിനയിച്ച ബീബി നമ്പർ വൺ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടാനും താരത്തിന് സാധിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു