അത് മടുത്തപ്പോഴാണ് സിനിമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്… സിനിമാ മേഖലയിൽ നിന്ന് ഇടവേള എടുത്തതിന് കാരണം വ്യക്തമാക്കി പത്മപ്രിയ🔥🔥🔥

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലുമായി അമ്പതിലധികം ചിത്രങ്ങളിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ കാഴ്ച എന്ന സിനിമയിലാണ്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. മോഡലിങ്ങിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് വരുന്നത്.

ഹരിഹറിലെ KIAMS- ൽ ധനകാര്യത്തിൽ MBA ബിരുദവും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പരിസ്ഥിതി നിയമത്തിൽ പിജി ഡിപ്ലോമയും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ താരം ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം. ജോലിയിലെ ഇടവേളകളിലാണ് താരം മോഡലിങ് ആരംഭിച്ചത്. ഒഴിവു സമയങ്ങളിൽ മോഡലിംഗ് രംഗത്തെ താരം പ്രവർത്തിച്ചത് പിന്നീട് സിനിമയിലേക്കുള്ള വലിയ വഴിയാവുകയായിരുന്നു.

2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും താരത്തിന് നേടാൻ സാധിച്ചു ഇതും സിനിമ അഭിനയം മേഖലയിലേക്ക് താരത്തിന് നല്ല അവസരങ്ങൾ കിട്ടാനുള്ള വലിയ ഒരു കാരണമായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷകപ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. ഇപ്പോൾ കുറച്ചു വർഷങ്ങളായി സിനിമ അഭിനയ മേഖലയിൽ നിന്നും താരം വിട്ടു നിൽക്കുകയാണ്.

സിനിമയിൽ സജീവമായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത താരം എന്തു കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നത് എന്നതിന്റെ കാരണമാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാ മേഖലയിൽ ജൻഡർ ജസ്റ്റിസ് ഇല്ലാത്തതു കൊണ്ടാണ് നിന്നു മാറി നിന്നത് എന്നാണ് താരം പറയുന്നത്. തൻറെ സഹ പ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല എന്നും അവർക്ക് കിട്ടുന്നത് പോലുള്ള കഥാപാത്രങ്ങൾ കിട്ടാറില്ല എന്നും താരം ഇതിനോട് ചേർത്ത് പറയുകയും ചെയ്തു.

സിനിമാ മേഖലയിൽ അംഗീകാരങ്ങൾ ക്ക് വലിയ പ്രാധാന്യമുണ്ട് എന്നും അംഗീകാരങ്ങൾക്ക് വേണ്ടി നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് മടുത്തപ്പോൾ ഒരു ഇടവേള എടുക്കാൻ തോന്നി എന്നും താരം പറഞ്ഞു. പക്ഷേ ഇടവേളയിൽ എടുത്തപ്പോഴേക്കും സിനിമയിൽ തനിക്ക് ഉള്ള സ്ഥാനം പോലും നഷ്ടപ്പെടുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. താരം ചെയ്തുവെച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് വലിയ ഇഷ്ടം ആയതു കൊണ്ട് തന്നെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരത്തിന് അനവധി ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ അഭിമുഖവും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ