‘ഈ ഡ്രസ്സ് എന്നെയൊരു മാലാഖയാക്കി!! സ്നേഹത്തിന് നന്ദി പറഞ്ഞ് അഭയ ഹിരണ്മയി..’ – ചിത്രങ്ങൾ വൈറൽ🔥🔥🔥

 


ബാർട്ടൻ ഹീൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്ന ആഗ്നേയ ഫെസ്റ്റിവലിൽ ഗായിക അഭയ ഹിരണ്മയി പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈ കഴിഞ്ഞ ദിവസം ഒരുപാട് വൈറലായിരുന്നു. ബോളിവുഡ് ഗായകൻ ഫർഹാൻ അക്തറിന്റെ നേതൃത്വത്തിൽ നടന്ന സംഗീത നിഷ നടന്നിരുന്നു. അഭയ ഹിരണ്മയിയും അതെ വേദിയിൽ തന്നെയാണ് പാടിയത്.

തൂവെള്ള നിറത്തിലെ വസ്ത്രത്തിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് അഭയ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്. വേദിയിൽ അഭയ തകർത്ത് പാടി കാണികളെ കൈയിലെടുക്കാൻ അഭയയ്ക്ക് സാധിക്കുകയും ചെയ്തു. പരിപാടി കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ എമ്പാടും അഭയയുടെ വസ്ത്രധാരണത്തിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് വന്നിരുന്നത്. അഭയ തന്നെ ഈ കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുകയാണ്.

“എന്റെ വേഷവിധാനത്തെ അഭിനന്ദിച്ച് പലരും എനിക്ക് അയച്ചിട്ടുണ്ട്. എന്നെ ഒരു മാലാഖയെ പോലെ ആക്കിയ ഒരു ടീം എനിക്ക് പിന്നിലുണ്ടായിരുന്നു. നിങ്ങളുടെ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജിന് നന്ദി..”, ആ ഡ്രെസ്സിലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഭയ കുറിച്ചു. ശ്രീഗേഷ് വാസന്റെ സ്റ്റൈലിങ്ങിൽ കസവ് കേന്ദ്രയുടെ കോസ്റ്റിയൂമിലാണ് അഭയ തിളങ്ങിയത്.

.

ആകാശ് എടുത്ത ചിത്രങ്ങളാണ് അഭയ പങ്കുവച്ചത്. രാവ് സലൂൺ ആൻഡ് സ്പായാണ് അഭയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഭയയെ ചിത്രങ്ങളിൽ കാണാൻ ഹോട്ടായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. നിരവധി മലയാള സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയിട്ടുള്ള അഭയ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വാർത്തകളിലൂടെ ഒരുപാട് ചർച്ചയായിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു