പെണ്ണ് വെറും പെണ്ണല്ല! സ്ത്രീയുടെ ശരീരത്തെ ക്യാമറ കണ്ണിലൂടെ കാണുന്നവർക്ക്, ഹ്രസ്വ ചിത്രം കാണാം🔥🔥🔥
കാലങ്ങൾ എത്ര മാറിയെങ്കിലും സ്ത്രീകൾക്കെതിരെയുള്ള നിയമങ്ങൾ കുറച്ചു കൂടി ദൃഢമാക്കിയെങ്കിലും ഇന്നും സ്ത്രീകളെ കാമ കണ്ണോടു കൂടി നോക്കുന്ന ഒരു വിഭാഗക്കാർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. അവർ കാമവെറിയേടെ മാത്രമാണ് സ്ത്രീകളെ നോക്കുന്നത്. സ്പർശന സുഖമില്ലെങ്കിൽ ദർശന സുഖമെങ്കിലും കിട്ടട്ടെയെന്നാണ് ഒരു വിഭാഗം ആളുകളുടെ പോളിസി. അതിനായി എത്ര റിസ്ക്കും ഏറ്റെടുക്കാൻ ഇക്കൂട്ടർ തയ്യാറാകും . സമൂഹത്തിലുളള ഇത്തരം വിരുതന്മാർക്ക് ഒരു പാഠമാണ് സനൂപ് മാരടി സംവിധാനം ചെയ്ത് പെണ്ണ് എന്ന ഹ്രസ്വചിത്രം.
മടുപ്പിക്കുന്ന സംഭാഷണമോ ആശ്ലീലമായ രംഗങ്ങളെ ഈ ഹ്രസ്വ ചിത്രത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്തു നിന്നില്ല. സാധാരണക്കാരന് മനസിലാകുന്ന രീതിയിലാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. യൂട്യൂബിലും സോഷ്യൽ മീഡിയയിലും വൻ വിജയമായിരുന്നു . പെണ്ണിനെ പെണ്ണായി കാണുന്നവർക്ക് വേണ്ടി എന്ന ടാഗ് ലൈനോടെയാണ് ഷോർട്ട് ഫിലിം തുടങ്ങുന്നത്.
ആകെ മൂന്ന് കഥാപാത്രങ്ങളാണ് പെണ്ണിലുള്ളത്. സ്ത്രീകളറിയാതെ മറഞ്ഞിരുന്നു കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും പിന്നെ ആ ഫോട്ടോ ഗ്രാഫറിനു ഉണ്ടാകുന്ന ദുരന്തവുമാണ് പെണ്ണിന്റെ പ്രമേയം. പ്രേക്ഷകർ ആരും വിചാരിക്കാത്ത് വഴിത്തിരിവിലൂടെയാണ് കഥ കടന്നു പോകുന്നത്. പെണ്ണ് എന്ന ഹ്രസ്വ ചിത്രത്തിൽ എടുത്തു പറയേണ്ടത് അതിന്റെ ക്ലൈമാക്സ് തന്നെയാണ്. ആരും തെല്ലും പോലും ചിന്തിക്കാത്ത തരത്തിലുളളതാണ്. പെണ്ണിനെ കാമ കണ്ണുകളിലൂടെ നോക്കുന്നവർക്ക് ഈ ഹ്രസ്വചിത്രം ഒരു പാഠമായിരിക്കും.
ഹ്രസ്വചിത്രം കാണാം


.jpeg)
.jpeg)
.jpeg)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ