ആ പയ്യന്‍ തീരെ കംഫര്‍ട്ട് ആയിരുന്നില്ല. വല്ലാതെ ടെന്‍ഷനിലയിരുന്നു. അനുവാദം ചോദിച്ചിട്ടാണ് തന്‍റെ ശരീരത്ത് തൊട്ടത്… : സാധിക വേണുഗോപാല്‍🔥🔥🔥
മലയാളികള്‍ക്ക് വളരെ പരിചിതയായ നടിയും അവതാരകയുമാണ് സാധിക വേണുഗോപാല്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അവര്‍ അഭിനയലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് അവതാരകയായും അവര്‍ കഴിവ് തെളിയിച്ചു.

സമൂഹ മാധ്യമത്തില്‍ വളരെ സജീവമായ അവര്‍ തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ ഒരിയ്ക്കലും മടി കാണിക്കാറില്ല. വളരെ എക്സ്പോസ്ഡ് ആയ ഫോട്ടോ ഷൂട്ടുകളിലൂടെ നിരവധി വിമര്‍ശനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സാധിക തന്‍റെ കലാ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

സിനിമകളില്‍ ഇന്‍റിമേറ്റ് സീനുകള്‍ വളരെ കുറച്ചു നിമിഷത്തെ മാത്രം കാര്യമാണ്. അഭിനയിക്കുന്നവരെ വളരെയധികം കംഫര്‍ട്ടാക്കിയാണ് അത്തരത്തിലുള്ള രംഗം ചിത്രീകരിക്കുന്നത്. ഒരു സിനിമയില്‍ വളരെ കുറച്ച് സെക്കന്‍ഡുകള്‍ മാത്രമായിരിക്കും അത് ഉണ്ടാവുക. വെറും അഭിനയം മാത്രമാണ്. അത് മാത്രം നോക്കി രണ്ട് മണിക്കൂര്‍ ഉള്ള സിനിമയെ മൊത്തത്തില്‍ വിലയിരുത്തരുത്. ആ രീതിയില്‍ കാണുന്നവര്‍ക്ക് മാത്രമാണ് അത് ശരിക്കും പ്രശ്നം. അത് പ്രൊഫഷന്‍റെ ഭാഗമായി ചെയ്യുന്നതാണ്. എല്ലാ ദിസവും ചെയ്യുന്നതാണ്, ആക്ഷനും കട്ടിനും ഇടയില്‍ നടക്കുന്ന കാര്യമാണ്. എന്നാല്‍ അങ്ങനെ ചിന്തിക്കുന്നതിന് ചിലര്‍ക്ക് കഴിയുന്നില്ല.

പലപ്പോഴും ഇന്‍റിമേറ്റ് രംഗങ്ങളില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, കോ ആര്‍ടിസ്റ്റുകളും വിമര്‍ശിക്കപ്പെടാറുണ്ട്. അവന്‍ നന്നായി ആസ്വദിക്കുന്നുണ്ട്, അവള്‍ ആസ്വദിക്കുന്നുണ്ട്, എന്ന് തുടങ്ങിയ കമന്‍റുകള്‍ വരാറുണ്ട്. ‘ബ്രാ’ എന്ന ഷോര്‍ട്ട് ഫിലം ചെയ്തപ്പോള്‍ തന്‍റെ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു പ്രായം. ഇന്റിമേറ്റ്ചി രംഗം ചിത്രീകരിക്കാന്‍ ആ പയ്യന്‍ തീരെ കംഫര്‍ട്ട് ആയിരുന്നില്ല. വല്ലാതെ ടെന്‍ഷനിലയിരുന്നു. ശരീരത്ത് തൊട്ടപ്പോള്‍ ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ വളരെയധികം കംഫര്‍ട്ടാക്കിയാണ് അഭിനയിക്കുന്നത്. പറയുന്ന റിയാക്ഷനാണ് കാണിക്കുന്നത്. ഓഡിയന്‍സിന് അത് വളരെ ഒറിജിനലായി തോന്നണം. തന്‍റെ സിനിമ കണ്ട് പ്രൊസ്റ്റിറ്റ്യൂട്ട് എന്ന രിതീയില്‍ ചിലര്‍ വിളിക്കാറുണ്ട്. അതിനര്‍ഥം ചെയ്ത കാരക്ടറായി തന്നെ ഉറപ്പിച്ചു, അത് ആ ക്യാരക്ടറിന്‍റെ വിജയമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ