നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ സംവിധായകരുടെ ലൈംഗിക താല്‍പര്യത്തിന് നില്‍ക്കണം! നടി കനി കുസൃതി!!🔥🔥🔥
സിനിമാലോകത്ത് നടിമാര്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് മീ ടൂ പോലെത്തെ ക്യാംപെയിനുകള്‍ ശക്തമായിരുന്നു. നിരവധി നടിമാരായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടി കനി കുസൃതിയും തനിക്കും സിനിമയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ല്യൂസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കനി ഇക്കാര്യം വെളിപ്പെടുത്തിയത്. മീ ടൂ ക്യാംപെയിനുകള്‍ സജീവമായതും ഡബ്ല്യൂസിസി പോലെയുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും കനി പറയുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. പക്ഷെ നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടു വീഴ്ചകള്‍ക്കും തയ്യാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിര്‍ത്തിയാലോ എന്നൊക്കെ ആലോചിട്ടുണ്ടെന്നും കനി വ്യക്തമാക്കുന്നു. നടിയും മോഡലുമായ കനി കുസൃതി കേരള കഫൈ, ശിക്കാര്‍, കോക്ടെയില്‍, ഉറുമി തുടങ്ങി നിരവധി സിനിമകളില്‍ ചെറ...