പ്രസവ ശേഷം തന്റെ ശരീരഭാരം എങ്ങനെ കുറച്ചുവെന്ന് കാണിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പേളി ഇപ്പോൾ.



നിരവധി റിയാലിറ്റി ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. ഇന്ത്യാവിഷനിലെ ജൂക്ക് ബോക്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് പേളി അവതരണ രംഗത്തേക്ക് വരുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിൽ അവതാരകയായ ശേഷമാണ് പേളി ഇത്രയേറെ ജനശ്രദ്ധ ആകർഷിച്ചത്.

അവതാരകയായി നിറഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു പേളി മത്സരാർത്ഥിയായി ബിഗ് ബോസിലേക്ക് എത്തുന്നത്. ഒരുപാട് ആരാധകരുള്ള പേളിയ്ക്ക് ബിഗ് ബോസിന് ശേഷം ഒരു പുതുജീവിതം തന്നെ ലഭിച്ചു. ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും പിന്നീട് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ഈ വർഷം മാർച്ചിലായിരുന്നു പേളിയ്ക്കും ശ്രീനീഷിനും നില എന്ന പേരിൽ ഒരു പെൺകുഞ്ഞ് പിറന്നത്. നിലയ്ക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പലപ്പോഴും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള പേളി അതിൽ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. പ്രസവ ശേഷം തന്റെ ശരീരഭാരം എങ്ങനെ കുറച്ചുവെന്ന് കാണിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പേളി ഇപ്പോൾ.


വീഡിയോ യൂട്യൂബിൽ ഏകദേശം പത്ത് ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. “എന്റെ വെയ്റ്റ് ലോസ് യാത്ര” എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ പങ്കുവച്ചത്. പേളി ചേച്ചിയുടെ ഓരോ വിഡിയോസും ഞങ്ങൾ സ്ത്രീകൾക്ക് ഒരു പോസിറ്റീവ് എനർജി തരാറുണ്ടെന്ന് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടത്. നിരവധി സിനിമകളിലും പേളി അഭിനയിച്ചിട്ടുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു