‘ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ..’ – ഫോട്ടോസിന് കിടിലം ക്യാപ്ഷനുമായി അമേയ മാത്യു



ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ആരാധകരുടെ എണ്ണത്തിൽ വളരെ കൂടുതലുള്ള ഒരു നടിയാണ് അമേയ മാത്യു. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം ശ്രദ്ധനേടുന്നത് കരിക്ക് എന്ന വീഡിയോ പ്രൊഡക്ഷൻ കമ്പനിയുടെ ഒരു വീഡിയോയിൽ അഭിനയിച്ച ശേഷമാണ്. അതിന് ശേഷം ഇൻറർനെറ്റിൽ അമേയ ആളുകൾ തിരയാൻ തുടങ്ങി. വളരെ പെട്ടന്ന് തന്നെ അമേയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവെഴ്‌സ് കൂടുകയും ചെയ്തു. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 2-വിലാണ് അമേയ ആദ്യമായി അഭിനയിക്കുന്നത്. അതിൽ അജു വർഗീസിന്റെ കാമുകിയുടെ വേഷത്തിൽ ക്ലൈമാക്സിൽ വളരെ കുറച്ച് സെക്കന്റുകൾ മാത്രമേ കാണിക്കുന്നോള്ളൂ! ഒരു പഴയ ബോംബുകഥ, ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ അമേയ വൈറലായിട്ടുണ്ട്. ഇത് കൂടാതെ അമേയ പോസ്റ്റ് ചെയ്യാറുള്ള പല ഫോട്ടോസും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. പോസ്റ്റിനൊപ്പം അമേയ എഴുതാറുള്ള ക്യാപ്ഷനാണ് ഏറെ കൈയടികൾ നേരിടുന്നത്. ഇപ്പോഴിതാ മോഹൻലാൽ നായകനായ മരക്കാരിലെ ഹിറ്റ് ഡയലോഗ് ക്യാപ്ഷനാക്കിയിരിക്കുകയാണ്.

പുതിയ ഫോട്ടോസിനൊപ്പമാണ് അമേയ രസകരമായ ക്യാപ്ഷൻ ഇട്ടത്. “ഒരു കാൻഡിഡ് പിക് കിട്ടിയപ്പോൾ മനസ്സിൽ ആദ്യം ഓടി വന്ന ഡയലോഗാണ് “ബെട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ എളാപ്പാ..” എന്നായിരുന്നു അമേയയുടെ ക്യാപ്ഷൻ. ക്യാപ്ഷൻ തമാശയ്ക്ക് ഇട്ടതാണെന്നും ഇതിലൂടെ ആരെയും ട്രോൾ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താൻ ഒരു കടുത്ത മോഹൻലാൽ ആരാധികയാണെന്നും മരക്കാർ സിനിമ കണ്ട് ഇഷ്ടമായെന്നും അമേയ എഴുതിയിട്ടുണ്ട്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു