‘ഉദ്ഘാടന വേദിയിൽ സാരിയിൽ അതിസുന്ദരിയായി നടി മാളവിക മേനോൻ..’ – ചിത്രങ്ങൾ വൈറലാകുന്നു🔥🔥


സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. ഇപ്പോഴിതാ ഒരു വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള മാളവികയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ചുവപ്പു ഡ്രസ്സിൽ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ തിളങ്ങിയത്. കുന്നംകുളത്ത് ഉള്ള കേരള വസ്ത്രാലയം ഷോറൂം ആണ് താരം ഉദ്ഘാടനം ചെയ്തത്.

സാരിയിൽ കിടിലം ലുക്കിലാണ് ചടങ്ങിൽ മാളവിക എത്തിയത്. ആരാധകരുടെ മനം കവർന്ന ലുക്കിൽ എത്തിയതുകൊണ്ട് തന്നെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി. ദേവയാനം എന്ന സിനിമയില്‍ മികച്ച ഒരു കഥാപാത്രമായി എത്തിയാണ് മാളവിക ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങാൻ താരത്തിന് പിന്നീട് സാധിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ചിത്രങ്ങളും ഈയടുത്ത് പങ്കുവെച്ചിരുന്നു. ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. ‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു.

നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ സിനിമകളിലെല്ലാം താര മികച്ച വേഷം ചെയ്തു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രത്തിലെ അണിയറപ്രവർത്തകരെയും താരങ്ങളെയും മാറ്റിയിരുന്നു, തുടർന്ന് മാളവികയും ഒഴിവാക്കപ്പെട്ടിരുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ