സൗഭാഗ്യക്ക് സുധമോളോട് അസൂയയോ!! കാരണം അർജുൻ. ഉറങ്ങിക്കിടക്കുന്ന അച്ഛനെയും മോളെയും കണ്ട് സൗഭാഗ്യ ചെയ്തത് കണ്ടോ !!!
തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിലെ സൂപ്പർ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ സോമശേഖരന്റെയും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ദിവസം തന്നെയായിരുന്നു അത്. നിറവയറിലും സൗഭാഗ്യ ഡാൻസ് ചെയ്യുകയും കളിയും ചിരിയുമായി സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തിരുന്നു. താരത്തിന്റെ ഗർഭകാലം സോഷ്യൽ മീഡിയ ആരാധകർക്ക് ഒരു ആഘോഷം തന്നെയായിരുന്നു.
ഓൺലൈൻ ചാനലുകളിലും മറ്റുമായി പല അഭിമുഖങ്ങളിലും സൗഭാഗ്യയും അർജുനും പ്രത്യക്ഷപ്പെട്ടിരുന്നു. ഗർഭകാലത്തെ പല വിശേഷങ്ങളും ചടങ്ങുകളും താരം ആരാധകർക്കൊപ്പമാണ് ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സൗഭാഗ്യയെങ്കിൽ അർജുനും ഒട്ടും പുറകിലല്ല. ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുക വഴിയാണ് അർജ്ജുൻ ആരാധകർക്ക് പ്രിയങ്കരനാവുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരാണ് അർജുനുള്ളത്.
കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങളും മറ്റും സൗഭാഗ്യയും കുടുംബവും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ വളരെ രസകരമായ ഒരു ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മകളും അച്ഛനും ഉറക്കത്തിന്റെ കാര്യത്തിൽ ഒരുപോലെയാണെന്ന് പറഞ്ഞ് ഇരുവരും ഉറങ്ങിക്കിടക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ടു കുടുംബത്തിലും കുഞ്ഞിന് ഒരു മുത്തച്ഛനെ കിട്ടാത്തതിന്റെ സങ്കടം നേരത്തെ സൗഭാഗ്യ ആരാധകരോട് പങ്കുവെച്ചിരുന്നു. ആദ്യമായി വീട്ടിലെത്തിയ കൊച്ചുമകൾക്ക് വലിയ സ്വീകരണമായിരുന്നു അച്ഛമ്മയും മുത്തശ്ശിയും ചേർന്ന് ഒരുക്കിയത്.
അതിന്റെ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സുദർശന മോൾ അച്ഛനെപ്പോലെ തന്നെയെന്നും അതിൽ തനിക്ക് അസൂയയുണ്ടെന്നുമാണ് തമാശരൂപേണ സൗഭാഗ്യ പറയുന്നത്. അച്ഛന്റെയും മകളുടെയും ഉറക്കം കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകർ. പ്രസവസമയത്ത് മികച്ച പരിചരണം നൽകിയ ഡോക്ടർമാർക്കും ഹോസ്പിറ്റൽ സ്റ്റാഫുകൾക്കും നന്ദി പറഞ്ഞുകൊണ്ടും സൗഭാഗ്യ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത് സൗഭാഗ്യയുടെയും അർജ്ജുന്റെയും സുദർശനമോളുടെയും വിശേഷങ്ങളാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ