അമ്മയ്ക്ക് മുന്നില്‍ വെച്ച് എനിക്ക് ഉമ്മവെയ്ക്കുന്നത് അഭിനയിക്കാന്‍ കഴിയില്ല, ആരൂം അവിടെ ഉണ്ടാകരുത്: കാവ്യയുടെ നിബന്ധനകള്‍ വെളിപ്പെടുത്തി സംവിധായകന്‍…
കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമാി സിനിമയിലെത്തി പിന്നീട് മലയാളത്തിലെ സൂപ്പർനടിയായി മാറിയ താരമാണ് കാവ്യാ മാധവൻ.

സിനിമയിലെത്തിയ കാലം മുതൽ മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തിയ താരം കൂടിയാണ് കാവ്യാ മാധവൻ. മലയാളത്തിലെ ശാലീനത നിറഞ്ഞ നായികമാരെക്കുറിച്ച് പറയുമ്പോ ൾ മലയാളികളുടെ മനസ്സിലേക്ക് കാവ്യാ മാധവന്റെ മുഖവും എത്താറുണ്ട്. വിടർന്ന കണ്ണുകളും പനങ്കുല പോലുള്ള മുടിയുമായാണ് താരമെത്തിയത്.
ലാൽജോസിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി മാറിയത്. ആദ്യ സിനിമ വൻവിജയമായി മാറിയതോടെയാണ് ഈ താരജോഡികളെ നായിക നായകൻമാരാക്കിയുള്ള സിനിമകളുടെ എണ്ണവും വർദ്ധിച്ചിരുന്നു.

ഇപ്പോൾ സിനിമാ ജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി കാവ്യ മാറി കഴിഞ്ഞു. തന്റെ ആദ്യ നായകനായ ദിലീപാണ് ഇപ്പോൾ താരത്തിന്റെ ജീവിത പങ്കാളി. ദിലീപിന്റെയും കാവ്യാ മാധവന്റേയും രണ്ടാം വിവാഹമായിരുന്നു ഇത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികളായിരുന്നു ഇരുവരും. വിവാഹത്തിനുള്ള സര്‍വ്വകാര്യങ്ങളും ഒരുക്കി മുഹൂര്‍ത്തത്തിന് മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ദിലീപ് വ്യക്തമാക്കി.

കാവ്യയുടെ അഭിനയ ജീവിതത്തിലെ ചില പഴയകാല ഓർമ്മകൾ പങ്കുവെക്കുകയാണ് സംവിധയകാൻ കമൽ. കാവ്യയുടെ കരിയര്‍ മാറ്റിയ ചിത്രമായിരുന്നു കമന്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍. ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു ചിത്രത്തില്‍ കാവ്യാ അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരും രംഗത്തെ കുറിച്ചാണ് കമല്‍ പറയുന്നത്. ‘വെണ്ണിലാ ചന്ദനകിണ്ണം’ എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന പയ്യന് കാവ്യ കുളക്കടവില്‍ വച്ച് ഒരു ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

പക്ഷെ ആ രംഗം ചെയ്യാൻ കാവ്യാ ഒരു തരത്തിലും സമ്മതിക്കുണ്ടായിരുനില്ല എന്നാണ് കമൽ പറയുന്നത്. ഒരുപാട് ഒരുപാട് നിബന്ധവെച്ചാണ് ആ രംഗം നടി അഭിനയിച്ചത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്ബോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറ മാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല.

അമ്മ ഉണ്ടെങ്കില്‍ എനിക്ക് അത് ഒട്ടും ചെയ്യാൻ സാധിക്കില്ല എന്നാണ് കാവ്യാ പറഞ്ഞത്. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുക്കുന്നത്, എന്നും അദ്ദേഹം പറയുന്നു. കമലിന്റെ തന്നെ പൂക്കാലം വരവായി എന്ന സിനിമയില്‍ അഭിനയിക്കുന്നത് കാവ്യ ഒന്നാം ക്ലാസില്‍ പടിക്കുമ്ബോഴായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ