മണി ഹീസ്റ്റ് 5 എപ്പിസോഡും ഒറ്റയടിക്ക് കണ്ട ശേഷം ഞാന്‍; അഹാന ചിത്രം വൈറല്….
നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അഹാന. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് ആഹാന കൃഷ്ണൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.



സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സിനിമാതാരം കൃഷ്ണകുമാറിന്റെ മകളാണ് അഹാന. താരത്തിന്റെ സഹോദരിമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. താരം നിലപാടുകൾ കൊണ്ടും ശ്രദ്ധേയമാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും മുഖംനോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം.



സിനിമയിൽ സജീവമായത് പോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്ക് ആണ് താരത്തെ കാണാൻ എന്നാണ് ആരാധകരുടെ അഭിപ്രായം.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ‘ലോകപ്രശസ്ത വെബ്സീരീസ് ആയ മണി ഹീസ്റ്റ് കണ്ടതിനു ശേഷമുള്ള ഞാൻ’ എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഏതായാലും തരത്തിന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.





പക്ഷേ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് 2019 ൽ പുറത്തിറങ്ങിയ ലൂക്ക എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ടോവിനോ നായകനായി പുറത്തിറങ്ങിയ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീട് ഒരുപാട് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു. പല മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ