ദുൽഖറിനൊപ്പമുള്ള ആദ്യ സിനിമ തന്നെ എന്റെ പ്രതീക്ഷകൾ ഇല്ലാതാക്കി. എന്റെ ശരീരത്തെ വരെ കളിയാക്കിയവർ ഉണ്ട്. പക്ഷേ അതിൽ നിന്ന് ഞാൻ ജീവിതം പഠിക്കുകയായിരുന്നു : മാളവിക മോഹനൻ….
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. ഇപ്പോൾ അധികം ഗ്ലാമർ വേഷങ്ങളിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കാനും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അഭിനയ വൈഭവം എടുത്തു പറയേണ്ടത് തന്നെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരുടെ ലിസ്റ്റിലും മാളവിക മോഹനന്റെ പേരുണ്ട്.



മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് മാളവിക മോഹനൻ. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. സിനിമാട്ടോഗ്രാഫർ ആയ യുകെ മോഹനന്റെ മകളാണ് മാളവിക മോഹനൻ. സിനിമയിൽ താരം അറിയപ്പെടുന്നത് അഭിനയ മികവ് കൊണ്ട് തന്നെയാണ്. അതിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.



താരം അഭിനയം ആരംഭിക്കുന്നത് ദുൽഖർ നായകനായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ്. അഭിനയിച്ച ആദ്യ സിനിമ പ്രതീക്ഷിച്ചതു പോലെ വിജയം കാണാത്തതു കൊണ്ട് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിജയിച്ചാൽ ആരവങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ പരാജയം പഴികൾക്കും ഇടയാക്കാറുണ്ട്.



അന്നുണ്ടായ കൈപ്പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക മോഹനൻ.
ഞാൻ അച്ഛനെ പോലെ കരുതുന്ന അലകപ്പൻ സാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമ ആയതു കൊണ്ടും, മലയാളത്തിലെ യുവതാരം ദുൽഖർ സൽമാൻ നായകനായെത്തുന്ന സിനിമയായത് കൊണ്ടും ഒരുപാട് പ്രതീക്ഷകൾ ആയിരുന്നു എന്ന താരം പാഞ്ഞു തുടങ്ങിയത്.



പക്ഷേ സിനിമ വേണ്ടതു പോലെ വിജയം കൊണ്ടില്ല എന്നുള്ളത് വാസ്തവമാണ്. അന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്റെ ശരീരത്തിന്റെ നിറത്തെ പോലും കളിയാക്കി എന്നും ഒരുപാട് ക്രൂരമായ ട്രോളുകൾ ഞാൻ കാണേണ്ടി വന്നു എന്നും താരം പറഞ്ഞു. ട്രോളുന്നതിൽ മലയാളികളെ കവച്ചുവെക്കാൻ വേറെ ആർക്കും കഴിയില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.



ഒരു സിനിമ വിജയിച്ചാൽ അഭിനന്ദിക്കാൻ ഒരുപാട് പേര് ഉണ്ടാകും. പക്ഷേ ആ സിനിമ പരാജയപ്പെട്ടാൽ പിന്നെ എങ്ങനെ തിരിച്ചു വരും എന്ന് ഉപദേശിക്കാൻ ആരുമുണ്ടാകില്ല എന്നാണ് താരം പറയുന്നത്. മമ്മൂട്ടി സാറായിരുന്നു എന്നെ പട്ടം പോലെ എന്ന സിനിമയിലേക്ക് ക്ഷണിച്ചത് എന്നും താരം പറയുകയുണ്ടായി.



അന്നെനിക്ക് ചെറുപ്പമായിരുന്നു. പരാജയങ്ങളെ എങ്ങനെ നേരിടാം എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നും അതുകൊണ്ടുതന്നെ അന്ന് വലിയ മാനസിക സംഘർഷത്തിൽ അകപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ വിജയ പരാജയങ്ങളെ നേരിടാൻ എനിക്ക് സാധിക്കും. അത് ഞാൻ പഠിച്ചു കഴിഞ്ഞു എന്നുമാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ