വിവാഹത്തിന് ക്ഷണിച്ചു വരുത്തിയ സുഹൃത്തുക്കളെ പൂളിൽ തള്ളിയിട്ട് നടി റബേക്കയുടെ കുസൃതി…!



ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി പ്രിയങ്കരിയായി മാറിയ താരമാണ് നടി റെബേക്ക സന്തോഷ്. സീരിയലുകളിൽ ബാല താരമായി അഭിനയിച്ചുകൊണ്ടായിരുന്നു റെബേക്കയുടെ രംഗപ്രവേശനം. പിന്നീട് ഏഷ്യാനെറ്റിൽ ആരംഭിച്ച നീർമാതളം എന്ന പരമ്പരയിലൂടെ പ്രധാന വേഷത്തിൽ ഉള്ള അഭിനയ ജീവിതം ആരംഭിച്ചു തുടങ്ങി. കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രമായി സീരിയൽ രംഗത്തേക്ക് വന്നതോടെയാണ് റെബേക്ക എന്ന താരം പ്രേക്ഷക ശ്രദ്ധ നേടിയത്.


സംവിധായകൻ ശ്രീജിത്ത് വിജയനുമായി വിവാഹിതയായിരിക്കുകയാണ് റെബേക്ക. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. കുട്ടനാടൻ മാർപ്പാപ്പ, മാർഗംകളി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു റെബേക്കായുടെയും ശ്രീജിത്തിന്റെയും വിവാഹം പരിപാടി നടന്നത്.

ചടങ്ങിൽ റെബേക്കയുടെ ഒപ്പം കസ്തൂരിമാനിൽ കൂടെ അഭിനയിച്ച താരങ്ങളും ശ്രീജിത്തിന്റെ സിനിമ മേഖലയിലെ സുഹൃത്തുക്കളും മറ്റു സീരിയൽ താരങ്ങളും പങ്കെടുത്തിട്ടുണ്ടായിരുന്നു. വിവാഹ ആഘോഷങ്ങൾക്ക് ഇടയിൽ റെബേക്ക തന്റെ സഹതാരങ്ങളായ ഹരിതയെയും പ്രതീക്ഷയെയും സ്വിമ്മിങ്ങ് പൂളിൽ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.


ആഘോഷത്തിന് മാറ്റുകൂട്ടാൻ ചെയ്ത കുസൃതി ആണെങ്കിലും ഇതിന്റെ പേരിൽ നിറയെ വിമർശനങ്ങളാണ് താരത്തിന് കേൾക്കേണ്ടി വന്നത്. തമാശയ്ക്ക് ആണെങ്കിലും സുഹൃത്തുക്കൾ ആണെങ്കിലും വിവാഹത്തിന് ക്ഷണിച്ചു വരുത്തിയവരോട് ഇങ്ങനെ ചെയ്തത് മോശമായി പോയി എന്നാണ് പലരുടെയും കമന്റുകൾ. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ശ്രദ്ധ നേടിയതുപ്പോലെ പൂളിൽ തള്ളിയിടുന്ന ഈ വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടി.

അഭിനേത്രി മാത്രമായല്ല അവതാരകയായും റെബേക്കയെ ടെലിവിഷൻ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. സീരിയലിന് പുറമെ ചില സിനിമകളിലും റെബേക്ക അഭിനയിച്ചിട്ടുണ്ട്. സുരഭിലക്ഷ്മിയ്ക്ക് ദേശീയ അവാർഡ് നേടി കൊടുത്ത മിന്നാമിനുങ്ങിൽ റെബേക്ക ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ടേക്ക് ഓഫ്, ഒരു സിനിമക്കാരൻ എന്നീ സിനിമകളിലും ചെറിയ വേഷങ്ങളിൽ താരം തന്റെ കഴിവ് തെളയിച്ചിട്ടുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു