നെഞ്ചിൽ ടാറ്റൂ ഇടുന്ന വീഡിയോ പങ്കുവെച്ച് സാധിക, സൂപ്പറെന്ന് ആരാധകർ, വീഡിയോ




സാമൂഹിക വിഷയങ്ങളില്‍ തുറന്ന് പ്രതികരിക്കുകയും ചെയ്യാറുള്ള വളരെ ചുരുക്കം ചില നടിമാരിലൊരാൾ കൂടിയാണ് സാധിക. മഴവിൽ മനോരമയിലെ പാട്ടുസാരി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ സാധിക വളരെ പെട്ടന്ന് തന്നെ സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഡലായും അഭിനയത്രിയായും അവതാരകയായും എല്ലാം സാധിക ഈ കാലയളവിൽ തിളങ്ങിയിട്ടുണ്ട്.



ഓർക്കുട്ട് ഒരു ഓർമകൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ഥിരമായി താരം പങ്കെടുക്കുന്നുമുണ്ട്.


സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് സാധിക. തന്റെ പുതിയ ഫോട്ടോസും വിശേഷങ്ങളും നിലപാടുകൾ സാധിക അതിലൂടെ പങ്കുവെക്കാറുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സാധിക പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാധിക തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. മൂന്നാമത്തെയും നാലാമത്തെയും ടാറ്റൂ അടിച്ച കാര്യം സാധിക ആരാധകർക്കൊപ്പം പങ്കുവച്ചു.


അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് താരം നെഞ്ചിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗമായത്. ‘എന്റെ മൂന്നാമത്തെയും നാലാമത്തെയും ടാറ്റൂ. ഈ വനിതാ ദിനത്തിൽ എനിക്കായി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. എന്റെ സന്തോഷത്തിനും പ്രചോദനത്തിനും വേണ്ടി എന്റെ അടുത്ത ടാറ്റൂ ചെയ്യാൻ ഞാൻ തീരുമാനിച്ചു.


അതെ ഇത് എന്നെക്കുറിച്ചാണ്. എന്റെ സ്വയം പ്രകടനം. ഇച്ഛാനുസൃതമാക്കിയ അതുല്യമായ രൂപകൽപ്പന. ആട്ടുകൊറ്റന്റെ കൊമ്പിന്റെ പകുതിയും ഏരീസ് ചിഹ്നവും, കിരീടത്തോടുകൂടിയ ശക്തയായ സ്ത്രീയുടെ പകുതിയും ചേർന്നൊരു സംയോജനം.. എന്റെ ഇടത് നെഞ്ചിലെ ഈ ഏരീസ് രാജ്ഞി എന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയും പ്രതീകപ്പെടുത്തുന്നു.. ഞാൻ അഭിമാനിയും ഉർജ്ജസ്വലയും വികാരഭരിതയുമായ ഒരു ഏരീസ് സ്ത്രീയാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു