ഷർട്ട് ഇടാതെ സമൂഹമാധ്യമങ്ങളിൽ ശരീരം പ്രദർശിപ്പിക്കുന്ന ആൺകുട്ടികളോട് എനിക്ക് താല്പര്യമില്ല; രശ്മിക മന്ദന



കന്നട സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് രശ്മിക മന്ദന.ആദ്യ ചിത്രത്തിലൂടെ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു.


യുവാക്കളുടെ അടക്കം ഇഷ്ടതാരമായി മാറിയ രശ്മിക ദേശീയ ക്രഷ്‌ എന്ന് പോലും പലപ്പോഴും പറയപെടുകയായിരുന്നു. അത്രയേറെ സ്വാധീനം ആണ് താരം മലയാളികളടക്കമുള്ള യുവാക്കൾക്കിടയിൽ ചെലുത്തിയത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു.


അതിന് ശേഷം മലയാളത്തിലെ അടക്കം ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യാൻ രശ്മികയ്ക്ക് സാധിച്ചു. അടുത്തിടെ ഫോർബ്സ് ഇന്ത്യയുടെ സോഷ്യൽമീഡിയയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തിയായി രശ്മികയെ തെരഞ്ഞെടുത്തിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ അല്ലു അർജുൻ, സാമന്ത, വിജയ് ദേവരകൊണ്ട, യഷ് എന്നിവരെ പിന്നിലാക്കിയാണ് രശ്മികയുടെ ഒന്നാം സ്ഥാനത്ത് എത്തിയത്.


2016 അഭിനയരംഗത്തെത്തിയ രശ്മി ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത് വിജയ് ദേവ കൊണ്ട് ഒപ്പമുള്ള ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ഗാനങ്ങൾ അടക്കം വളരെ വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.


ഡിയർ കൊമ്രേഡ്, ഭീഷ്മ, സുൽത്താൻ തുടങ്ങിയ സിനിമകളിലെ രശ്മികയുടെ പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി ആരാധകരുള്ള താര ത്തിൻറെ ആദ്യ ബോളിവുഡ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രിയപ്പെട്ട പ്രേക്ഷകർ. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്നുവാണ് രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം.


ഇരുപത്തിയഞ്ചുകാരിയായ താരത്തിന്റെ പ്രണയ സങ്കല്പങ്ങളെ പറ്റി താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത് സൈബർ ഇടങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. യുവാക്കൾ ഇപ്പോൾ താരത്തിന്റെ ഈ വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.


ഫിറ്റ്നസ് ഒക്കെ ചെയ്ത് ശരീരം ഒക്കെ നന്നാക്കിയ ശേഷം ഷർട്ട് ഇടാതെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരെ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.അങ്ങനെയുള്ള ആളുകളെ തനിക്ക് പ്രശംസിക്കാനും അംഗീകാരിക്കാനും ഇഷ്ടമാണ്. എന്ന് കരുതി അത് മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ വേണ്ടി കോപ്രായം കാണിക്കുന്നതിനോട് താൽപര്യമില്ല എന്നാണ് രശ്മി പറഞ്ഞിരിക്കുന്നത്.


ഒരാളെ മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും അയാളുടെ ശരീരം നോക്കി അല്ലെന്നും പ്രവർത്തിയിലൂടെ ആണെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്. പ്രണയിക്കുന്നതിന് പ്രായം ഒരു തടസ്സമല്ല എന്നാണ് താരം വ്യക്തമാക്കിയത്. പ്രണയിക്കാൻ തോന്നുകയാണെങ്കിൽ തന്നെക്കാൾ പ്രായമുള്ള ഒരാളെയോ പ്രായംകുറഞ്ഞ ഒരാളെയോ പ്രണയിക്കാം എന്നും, അയാളുടെ വ്യക്തിത്വമാണ് അതിന് അടിസ്ഥാനമായി നൽകേണ്ടതെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്.


താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തൻറെ പ്രണയസങ്കല്പം വ്യക്തമാക്കിയതോടു കൂടി രശ്മിക വിവാഹം കഴിക്കാൻ പോകുന്നത് തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ ആയിരിക്കുമോ എന്ന ചിന്തയിലാണ് താരത്തിന്റെ പ്രിയപ്പെട്ട ആരാധകർ. ഇന്സ്റ്റഗ്രാമിലും മറ്റും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിൻറെ വാക്കുകളും ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലായി കഴിഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു