കണ്ടിട്ട് കൊതിയാവുന്നു എന്ന് ഞരമ്പൻ, കലക്കൻ മറുപടി നൽകി അപർണ നായർ
സോഷ്യല്‍ മീഡിയയിലൂടെ മോശം സന്ദേശങ്ങളയക്കുകയും കമന്റുകള്‍ ചെയ്യുകയും ചെയ്തയാള്‍ക്കെതിരെ തുറന്നടിച്ച് നടി അപര്‍ണ നായര്‍.

അധിക്ഷേപിച്ച വ്യക്തിയുടെ പ്രൊഫെെലിന്റെ സ്ക്രീന്‍ ഷോട്ടും കമന്റും പങ്കുവച്ചു കൊണ്ടായിരുന്നു അപര്‍ണയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അപർണ. നടിയുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ ഇൻസ്റ്റഗ്രാം വഴി അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാ മികച്ച സ്വീകരണമാണ് ഇൻസ്റ്റഗ്രാമിൽ നിന്നും ലഭിക്കുന്നത്.

അതിനിടെയാണ് താരത്തിന്റെ ചിത്രിനു നേരെ ഒരാൾ മോശം കമൻറുമായി എത്തുന്നത്. കൊതിയാവുന്നു എന്നാണ് ഒരു ഞരമ്പുരോഗി അപർണയുടെ ചിത്രത്തിന് താഴെ കമൻറ് ഇട്ടത്. ഇതിന് കലക്കൻ മറുപടി ആണ് അപർണ നൽകിയിരിക്കുന്നത്. “ആണോ? വീട്ടിലുള്ളവരെ കാണുമ്പോഴും ഈ കൊതി തോന്നാറുണ്ടോ?” എന്നായിരുന്നു അവർ നൽകിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോൾ അപർണയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണമെന്നാണ് എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. ഐതിനുമുൻപും ഫേസ്ബുക്കില്‍ മോശം കമന്‍റിട്ട ആള്‍ക്ക് ചുട്ട മറുപടി നല്‍കി താരം രംഗത്തെത്തിയിരുന്നു. തന്‍റെ അഭ്യുദയകാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഫേസ്‌ബുക്ക് പേജ് കൊണ്ട് താന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതെന്നും.

അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതിനല്ലെന്നും അപര്‍ണ കുറിച്ചു. അജിത് കുമാര്‍ എന്നയാള്‍ തന്‍റെ ചിത്രത്തിനിട്ട കമന്‍റിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ മോശമായ കാല്‍പ്പനിക ലോകത്തേക്ക് തന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി.

വികലമായ നീക്കത്തെ കണ്ടു മിണ്ടാതെ ഇരിക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റിയെന്നും അപര്‍ണ പറഞ്ഞു. അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം, എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്‌ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും,

അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാൻ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് വീണ്ടും തെറ്റി.

അജിത് കുമാർ, നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയിൽ സ്വന്തം മകളെ വാത്സല്യപൂർവ്വം ചേർത്തുനിർത്തിയിട്ടുള്ള നിങ്ങൾ മനസിലാക്കുക, ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നിൽക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല ! താരം കുറിച്ചു.













അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ