നായകനുമായി കട്ടിലിൽ കിടക്കുന്ന സീൻ ഒന്നും ഉണ്ടാകരുതെന്ന് അഭിനയിക്കും മുന്നെ തന്നെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു; ലക്ഷ്മി ഗോപാലസ്വാമി
മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും അന്ന് ലക്ഷ്മിക്ക് ലഭിച്ചു.

പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്‍.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ താരം ചെയ്തത്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അഭിനയത്തിനുപുറമെ നല്ല നര്‍ത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.

മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞ ചില കാര്യങ്ങളാണ് ലക്ഷമി ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്.ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് താൻ ചോദിച്ചിരുന്നുവെന്നും, നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചുവെന്നും ലക്ഷ്മി തുറന്ന് പറഞ്ഞു.

താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അതെന്നും , ഷൂട്ടിംഗിനെത്തുമ്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നുവെന്നും , പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായിയെന്നും ലക്ഷ്മി പറയുന്നു. നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടുമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

നർത്തകിയായും നടിയായും മലയാളിപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് ലക്ഷ്മി ഗോപാലസ്വാമി. നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയതാരം നൃത്തത്തിൽ സജീവമാണ്. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ആദ്യ ചിത്രത്തിലേക്കുളള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഒട്ടമിക്ക താരങ്ങളുടെയും നായികയായി താരം സ്‌ക്രീനിൽ എത്തി.

പത്തിലേറെ സിനിമകളിൽ മോഹൻലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മുമ്പ് ലക്ഷ്മിക്ക് മോഹൻലാലിനോട് പ്രണയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് മൂലമാണ് ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നതെന്നുള്‍പ്പെടെയുള്ള ഗോസിപ്പുകള്‍ സോഷ്യൽമീഡിയയിൽ ഉയര്‍ന്നിട്ടുള്ളതാണ്.

അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സിൽ വിവാഹിതയാകുന്നുവെന്നും മുകേഷാണോ ഇടവേളബാബുവാണോ വരനെന്നുമൊക്കെയുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരിക്കുന്നത്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ