ആരാധന ഒക്കെ നല്ലതാണ്, എന്നാൽ ഇത് അല്പം കൂടിപോയി.. ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ആരാധകന്റെ ശ്രമം. ദേഷ്യം വന്നപ്പോൾ വിദ്യ ബാലൻ ചെയ്തത് ഇങ്ങനെ



ഭാഗ്യമില്ലാത്ത നടി, രാശി ഇല്ലാത്ത താരം എന്നൊക്കെ സിനിമ ലോകം വിധിയെഴുതിയ താരമാണ് വിദ്യാബാലൻ.


ആദ്യ ചിത്രങ്ങൾ പരാജയമായതോടെ കൂടി സിനിമാമേഖലയിൽ ഒരിക്കലും കടന്നു വരാൻ പറ്റാത്ത രീതിയിൽ താരത്തിനെതിരെ രൂക്ഷമായ കമൻറുകളും അഭിപ്രായങ്ങളും ആയിരുന്നു ഉയർന്നത്. എന്നാൽ നിരുത്സാഹപ്പെടുത്താൻ മുതിർന്ന കമൻറുകൾ ഒന്നും ചെവികൊടുക്കാതെ മുന്നോട്ട് ജീവിക്കുവാനാണ് വിദ്യാബാലൻ എന്ന താരം ശ്രമിച്ചത്.


അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് സിനിമ മേഖലയിൽ അവസരങ്ങൾ കൊയ്യുന്ന താര റാണിയായി മാറുവാൻ വിദ്യയ്ക്ക് അവസരം ലഭിച്ചു. ഇന്ന് പല പ്രമുഖ കമ്പനികളുടെയും ബ്രാൻഡ് അംബാസഡറായി പോലും തിളങ്ങുവാൻ ഉള്ള അവസരം വിദ്യക്ക് ലഭിച്ചുകഴിഞ്ഞു. ചെറിയ വേഷങ്ങളിൽ തുടങ്ങി ബോളിവുഡിലെ തന്നെ താരറാണിയായി മാറിയ വിദ്യയുടെ ജീവിതം നിരവധി പ്രയാസങ്ങളിലൂടെ തന്നെ കടന്നു പോയതാണ്.


വിഷമതകൾ ഒരുപാട് ഉണ്ടായപ്പോഴും തളർന്നു പോകാതിരിക്കുവാൻ വിദ്യ ശ്രമിച്ചിരുന്നു എന്നതിന്റെ തെളിവ് തന്നെയാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്ന അംഗീകാരങ്ങൾ ഒക്കെയും. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലന്റെ കരിയർ മാറിമറിയുന്നത്. വളരെ അധികം ഗ്ലാമറസായി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന് പിന്നീടാണ് അഭിനയ മേഖലയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്.


ഒരിക്കലും പിന്നോട്ടില്ലെന്ന് ഉറച്ച ബോധ്യമുള്ളതുകൊണ്ട് തന്നെ ലഭിച്ച വേഷങ്ങൾ ഒക്കെയും 100% സത്യസന്ധതയോടും നീതിപുലർത്തി ക്യാമറക്കു മുന്നിൽ താരം അവതരിപ്പിക്കുക ഉണ്ടായി. സോഷ്യൽ മീഡിയയിൽ അടക്കം മില്യൺ കണക്കിന് ഫോളോവേഴ്സ് ആണ് ഇപ്പോൾ താരത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ വിദ്യയുടെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത് വിദ്യ ഒരു ആരാധകനോട് ദേഷ്യപ്പെടുന്ന വീഡിയോ ആണ്.


സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്… സെലിബ്രിറ്റികൾക്ക് ഒക്കെയും പുറത്തിറങ്ങുമ്പോൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നം ആരാധകരുടെ ഭാഗത്തുനിന്നുമുള്ള പ്രവർത്തികൾ തന്നെയാണ്. പലപ്പോഴും നിയന്ത്രിക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും ആരാധകരുടെ പെരുമാറ്റം. തിരക്കോ സുരക്ഷയോ ഒന്നും വകവയ്ക്കാതെയാണ് പല ആരാധകരും താരങ്ങളെ കാണുമ്പോൾ അതിരുവിട്ട് പെരുമാറുന്നത്.


അത്തരത്തിൽ വിദ്യ ഒരു എയർപോർട്ടിൽ എത്തിയപ്പോൾ താരത്തിന് ചുറ്റും നിരവധി പേരാണ് സെൽഫി എടുക്കാനായി എത്തിയത്. എല്ലാവരുടെയും ലക്ഷ്യം വിദ്യക്കൊപ്പം സെൽഫി എടുക്കുക എന്നത് തന്നെയായിരുന്നു. ചിലർ പരിധിവിട്ട് താരത്തിനൊപ്പം ചേർന്ന് നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു. എന്നാൽ തൻറെ അനുവാദമില്ലാതെ ശരീരത്തോട് ചേർന്നു നിന്ന് ചിത്രങ്ങൾ എടുക്കുവാൻ ആരാധകർ മുതിർന്നപ്പോൾ വിദ്യ അവരോട് കയർക്കുകയാണ് ചെയ്തത്.


തൻറെ അനുവാദമില്ലാതെ തൻറെ ശരീരത്തോട് ചേർന്നു നിൽക്കുവാൻ ശ്രമിച്ച അയാളെ താരം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇപ്പോൾ താരത്തിന് അഹങ്കാരമാണെന്നും ആരാധകരാണ് നിങ്ങളെയൊക്കെ വളർത്തുന്നത് എന്നും ഉള്ള കമന്റുകളാണ് വിദ്യയുടെ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. അപ്പോഴും താരത്തിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകളും സൈബർ ഇടങ്ങളിൽ ഉണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു