ഇത്രേം മൊഞ്ചുള്ള ഒരു ഉമ്മച്ചിക്കുട്ടി വേറെ ഉണ്ടോ 🥰😍 പുത്തൻ വിഡിയോയിൽ മനം മയക്കി അനു സിതാര 🥰🔥

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അനുസിത്താര. നിലവിൽ മലയാള സിനിമയിൽ അനുസിത്താര യെ പോലെ മലയാളത്തനിമയുള്ള ശാലീന സുന്ദരിയായ വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം താമസിയാതെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2013 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. 2.6 മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വയറലായി പ്രചരിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും താരം നിരന്തരമായി പങ്കുവെക്കുന്നുണ്ട് . താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീൽസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. തട്ടമിട്ട ഉമ്മച്ചി കുട്ടിയായി പ്രത്യക്ഷപ്പെട്ട താരം ഒപ്പന യിലെ മണവാട്ടിയായാണ് വിഡിയോയിൽ കാണപ്പെടുന്നത്. കുട്ടികളോടൊപ്പമുള്ള ആ സുന്ദര നിമിഷങ്ങൾ ആണ് താരം ആരാധകർക്ക് പങ്കുവെച്ചത്. വീഡിയോ വൈറൽ ആയിട്ടുണ്ട്.

പൊട്ടാസ് ബോംബ് എന്ന സിനിമയിൽ അശ്വതി എന്ന ബാല താരത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അമലാപോൾ, ഫഹദ് ഫാസിൽ തുടങ്ങിയ പ്രധാന വേഷത്തിലെത്തിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ബാലതാരമായി അനുസിത്താര തിളങ്ങി. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ആണ് താരം പ്രധാനവേഷത്തിലെത്തിയ ആദ്യസിനിമ.

രാമന്റെ ഏദൻതോട്ടം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, ഒരു കുട്ടനാടൻ ബ്ലോഗ്, നീയും ഞാനും, മാമാങ്കം, മണിയറയിലെ അശോകൻ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഒരുപാട് ടെലിവിഷൻ ഷോകളിൽ ഗസ്റ്റ് ആയും അവതാരകയായും മത്സരാർത്ഥി ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ