എന്റെ ജീവിതവും കരിയറും ഇല്ലാതെയാക്കിയത് അയാൾ ആണ്; മീര വാസുദേവ് വെളിപ്പെടുത്തുന്നു.!
മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് മീര വാസുദേവ്.

ആദ്യത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലെ പ്രമുഖ
സംവിധായകരുടെ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ മീരയ്ക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെക്കാൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് മീരയുടെ കഥാപാത്രമായിരുന്നു.

മോഹൻലാലിനൊപ്പമുള്ള ഉള്ള പല സീനുകളിലും ഗ്ലാമറസ് പ്രാധാന്യം അധികം കടന്നു വരുന്നതു കൊണ്ട് തന്നെ മലയാളത്തിലെ പ്രശസ്തരായ പല നായികമാരും അഭിനയിക്കാൻ വിസമ്മതിച്ച കഥാപാത്രം ഒടുവിൽ മീരയുടെ കൈകളിൽ എത്തുകയായിരുന്നു. കഥാപാത്രത്തെ 100% വിജയത്തിലെത്തിക്കുവാൻ താരത്തിന് സാധിക്കുകയും ചെയ്തു.

വളരെ മികച്ച പ്രതികരണമാണ് തന്മാത്ര എന്ന ആദ്യചിത്രത്തിലൂടെ താരം നേടിയെടുത്തത്. അതിനുശേഷം മിനിസ്ക്രീൻ പരമ്പരകളിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുകയായിരുന്നു മീരാ വാസുദേവ്. പക്ഷേ ഇടയ്ക്ക് താരത്തിന്റെ പ്രാധാന്യം സിനിമാ മേഖലയിൽ കുറഞ്ഞ പോകുകയായിരുന്നു. വിരലിലെണ്ണാൻ പോലും ചിത്രങ്ങൾ ഇല്ലാതെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന മീര വാസുദേവ് തമിഴിൽ തിളങ്ങി നിൽക്കുവാൻ ശ്രമിക്കുകയായിരുന്നു.

അതിനുശേഷം മലയാളത്തിൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് എന്തുകൊണ്ട് മലയാള അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞു എന്നതിനെപ്പറ്റി വ്യക്തമാക്കിയത്. ഒരു മലയാളി അല്ലാതിരുന്നതുകൊണ്ടുതന്നെ താൻ സ്ഥിരതാമസമാക്കിയത് പുറംനാടുകളിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഭാഷ ഒരു പ്രശ്നമായിരുന്നു എന്നും അതിനായി താൻ ഒരു മാനേജറെ വെക്കുകയായിരുന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

എന്നാൽ അയാൾ തനിക്ക് ലഭിച്ച അവസരത്തെ പലപ്പോഴും ദുർവിനിയോഗം ചെയ്യുകയായിരുന്നു. വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി തൻറെ പ്രൊഫഷനെ വിനിയോഗിക്കുവാൻ തുടങ്ങി. അഭിനയിക്കാൻ ലഭിച്ച പല ചിത്രങ്ങളുടേയും കഥ പലപ്പോഴും താൻ കേട്ടിരുന്നില്ല എന്നും മീര വ്യക്തമാക്കുന്നു.

മാത്രമല്ല പല പ്രശസ്ത സംവിധായകരും തന്നെ അവരുടെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിരുന്നു എന്നും എന്നാൽ അതൊക്കെ പിന്നീടാണ് താൻ അറിഞ്ഞതെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് അത്തരത്തിൽ കിട്ടിയിരുന്ന അവസരങ്ങൾ ഒക്കെ അയാൾ അയാൾക്ക് ഇഷ്ടപ്പെട്ട താരങ്ങൾക്കായി നൽകുകയായിരുന്നു എന്നാണ് മീര പറഞ്ഞിരിക്കുന്നത്.

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന മിനിസ്ക്രീൻ പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരം. കുടുംബ പ്രേക്ഷകർക്കിടയിൽ വളരെ വലിയ സ്വാധീനം ചെലുത്തുവാൻ താരത്തിന് ഈ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. റേറ്റിങ്ങിൽ ഇപ്പോൾ മുൻപന്തിയിൽ തുടരുന്ന പരമ്പരയിൽ താരം സജീവസാന്നിധ്യമാണ്.

സുമിത്ര എന്ന കുടുംബിനിയുടെ വേഷം താരം വളരെയധികം തന്മയത്വത്തോടെ കൂടിയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലേക്കുള്ള രണ്ടാം തിരിച്ചു വരവ് വളരെയധികം ശ്രദ്ധാപൂർവ്വം വിനിയോഗിക്കുവാൻ ആണ് ഇപ്പോൾ മീര ശ്രമിച്ചിരിക്കുന്നത്.അത് പൂർണ്ണ വിജയത്തിൽ എത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.


















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ