ചാക്കോച്ചന്റെ ഓർഡിനറി സിനിമയിലെ നായിക. ഇപ്പോഴത്തെ ലുക്ക് കണ്ടോ? 🥰🔥അത്ഭുതപ്പെട്ട് ആരാധകലോകം….
2012 ൽ സുഗീത് സംവിധാനം ചെയ്ത് രാജീവ് നായർ പ്രൊഡ്യൂസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഓർഡിനറി. മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ആസിഫ് അലി, ജിഷ്ണു രാഘവൻ, ആൻ അഗസ്റ്റിൻ, തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പത്തനംതിട്ടയിലെ മനോഹരമായ ഗവി എന്ന സ്ഥലത്തെ പ്രേക്ഷകരിലേക്ക് വളരെ മനോഹാരിതയോടെ എത്തിക്കാൻ ഈ സിനിമക്ക് സാധിച്ചിരുന്നു.



ഈ സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇരവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബൻ ന്റെ കാമുകിയായാണ് കല്യാണി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമ താരം ആണ് ശ്രിത ശിവദാസ്. താരത്തിന് അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.



താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഇടയ്ക്കുവെച്ച് സിനിമയിൽ നിന്ന് ഭാഗികമായി വീട്ടിൽനിന്ന് താരം വീണ്ടും സിനിമയിൽ സജീവ സാന്നിധ്യം ആയി മുന്നോട്ടു പോവുകയാണ്.



താരം പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ലക്ഷങ്ങളാണ് താരത്തെ പിന്തുടരുന്നത്. ശാലീന സുന്ദരിയായി ഓർഡിനറി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഹോട്ട് ബോർഡ് വേഷത്തിൽ ആണ് പുറത്തുവന്നിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത് ഓർഡിനറി എന്ന മലയാള സിനിമയിലൂടെയാണ്. പക്ഷേ താരം അതിനുമുമ്പ് കൈരളി ടിവിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പ്രോഗ്രാമിൽ അവതാരക വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ താരം ഗവി ഗേൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ ഒരു പാട്ടിൽ പ്രത്യക്ഷപ്പെട്ടു.



2013ലാണ് താരം തമിഴിലോട്ട് ചേക്കേറുന്നത്. മലയാളത്തിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഞാൻ സന്തോഷവതി അല്ല എന്ന് താരം തുറന്നുപറയുകയുണ്ടായിരുന്നു. എന്നിരുന്നാലും പിന്നീട് മലയാളത്തിലെ പല സിനിമകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. സന്താനം നായകനായി പുറത്തിറങ്ങിയ ദില്ക്കു ദുട് എന്ന സിനിമയിലൂടെയാണ് താരം രണ്ടാമത്തെ വരവ് അറിയിച്ചത്.









അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ