എല്ലാവർക്കും കാവ്യയോട് അസൂയ ആയിരുന്നു, വെളിപ്പെടുത്തൽ ഇങ്ങനെ..!



ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയ താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍.


നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ നായകനായ ദിലീപിനെയാണ് താരം വിവാഹം ചെയ്തത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്നതിനിടയില്‍ കടുത്ത പ്രതിസന്ധികളേയും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്ക്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത്.


സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും ശക്തമായ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയും നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ ചന്ദ്രയും വിവാഹിതരായത്. നിഷാലിനെ വിവാഹം കഴിക്കുന്ന സമയത്ത് കാവ്യയുടെ പ്രായം 25 ആയിരുന്നു. സിനിമാലോകം മുഴുവന്‍ വന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്.


മൂകാംബികയില്‍ വച്ചായിരുന്നു കാവ്യയും നിഷാലും വിവാഹിതരായത്. നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ജീവിതം അധികം നീണ്ടുനിന്നില്ല. ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വിവാഹത്തിനു മുന്‍പ് അറിഞ്ഞ ആളല്ലായിരുന്നു വിവാഹശേഷം നിഷാല്‍ ചന്ദ്രയെന്നാണ് കാവ്യ പറഞ്ഞിട്ടുള്ളത്. നിഷാലും കുടുംബവും സ്ത്രീധനത്തെ ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നതായും കാവ്യ ആരോപിച്ചിരുന്നു. പിന്നീടാണ് ദിലീപിനെ കാവ്യ വിവാഹം ചെയ്യുന്നത്.


മലയാള സിനിമയിലെ ഭാഗ്യജോഡികളായാണ് ദിലീപും കാവ്യയും അറിയപ്പെടുന്നത്. വിവാഹത്തിനു മുമ്പു മുതലേ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇരുവരും അത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍ മകള്‍ മീനാക്ഷിയുടെ പിന്തുണയോടെ തങ്ങള്‍ വിവാഹിതരാകുന്നുവെന്ന് പിന്നീട് ദിലീപ് ഫെയ്‌സ്ബുക്കില്‍ വെളിപ്പെടുത്തി.


തന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം കാവ്യ മാധവന്‍ അല്ലെന്ന് ദിലീപ് വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു. കാവ്യ- ദിലീപ് ബന്ധം ആരോപിച്ച് ഒരുപാട് ഗോസിപ്പുകള്‍ മുമ്പ് പ്രചരിച്ചിരുന്നു. എല്ലാവരുടേയും അനുഗ്രഹത്തോടെയാണ് വിവാഹം കഴിക്കുന്നത്. ഗോസിപ്പില്‍ കൂട്ടുകാരിയുടെ പേരുള്ളതിനാല്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്ന് തോന്നി- ഇതായിരുന്നു ദിലീപിന്റെ ഫെയ്സ്ബുക്ക് ലൈവിലെ വാക്കുകള്‍.


ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. മഹാലക്ഷ്മി. മഹാലക്ഷ്മിയുടേതായി പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ കാവ്യമാധവന്റെ പെണ്‍ ഫാന്‍സ് ഗ്രൂപ്പില്‍ നിന്നും കാവ്യയെ കുറിച്ച് പ്രചരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത്. സത്യമാണത് മലയാള സിനിമയില്‍ ഇത്രയധികം അണ്ടര്‍റേറ്റഡ് ആയ ഒരു നടി ഉണ്ടാകില്ല. ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ കാവ്യ മാധവന്‍ കൂടിയായിരുന്നു.


കുറിപ്പ് ഇങ്ങനെ-
ഏതൊരു സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വേദനാജനകമാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു