പിറന്നാൾ ആശംസിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫോട്ടോ പങ്കുവെച്ച് പ്രിയതാരം സംയുക്ത വർമ്മ….

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു സംയുക്ത വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കേവലം നാലു വർഷം മാത്രമായിരുന്നു മലയാള സിനിമാ ലോകത്ത് സജീവമായി നിലകൊണ്ടത്. പക്ഷേ ഈ ചുരുങ്ങിയ കാലയളവിൽ താരം ഉണ്ടാക്കിയ ഓളം ചെറുതല്ല.

നാലുവർഷത്തിൽ 18 സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ സിനിമകളിലും ഒന്നിനൊന്ന് മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. ഏതു വേഷവും തനിക്ക് ചേരുമെന്ന് ഈ സിനിമകളിലൂടെ താരം തെളിയിക്കുകയും ചെയ്തു. 1999 ൽ അഭിനയം ആരംഭിച്ച താരം 2002 ൽ അഭിനയം നിർത്തുകയും ചെയ്തു. 2002 ൽ പ്രശസ്ത സിനിമാതാരം ബിജു മേനോൻ താരത്തെ കല്യാണം കഴിക്കുകയും പിന്നീട് താരം അഭിനയരംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്തു.

സിനിമയിൽ നിന്ന് വിട്ടുനിന്നങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒന്നര ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങൾ സജീവമല്ലാത്ത സമയത്ത് താരം കേരളക്കരയിൽ ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ലെങ്കിലും താരത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര് സോഷ്യൽ മീഡിയയിലൂടെ താരത്തെ പിന്തുടരുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ പിറന്നാൾ ദിവസം ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി രേഖപ്പെടുത്തി കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. തന്റെ പഴയ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം. തന്റെ കുടുംബം ഒത്തുള്ള സന്തോഷ നിമിഷങ്ങൾ താരം സാധാരണയായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

1999 ൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ജയറാം തിലകൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ തിളങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടാനും താരത്തിന് സാധിച്ചു. ഇത് തരത്തിന്റെ കഴിവിനെ വിളിച്ചുപറയുകയാണ്.

പിന്നീടങ്ങോട്ട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായി താരം മാറി. സുരേഷ് ഗോപി ലാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ രണ്ടായിരത്തിൽ പുറത്തിറങ്ങിയ തെങ്കാശിപട്ടണം എന്ന സിനിമയുടെ തമിഴ് പതിപ്പിലാണ് താരം അവസാനമായി അഭിനയിച്ചത്. അഭിനയ ലോകത്തേക്ക് കടന്നു വന്ന ആദ്യത്തെ രണ്ടു വർഷം തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടി എന്ന അപൂർവ നേട്ടം താരത്തിനുണ്ട്.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ