ബിഗ്ബോസിൽ ബാത്റൂമിൽപോലും പ്രൈവസിയില്ല, രഹസ്യമായി ഒന്നും ചെയ്യാൻ കഴിയില്ല- മഞ്ജു പത്രോസ് പറയുന്നു
മഴവില്ല് മനോരമ സംപ്രേഷണം ചെയ്ത് വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്.

പിന്നീട് മിനിസ്ക്രീൻ ബിഗ് സ്ക്രീനിൽ ചുവട് ഉറപ്പുക്കുകയായിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ മഞ്ജു ഏവർക്കും സുപരിചിതയായി മാറി. നിരലവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം.

പുറം ലോകവുമായി ഒരു ബന്ധമില്ലാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് എത്തിയ 17 പേർക്കൊപ്പം 100 ദിവസം താമസിക്കുക. 16 ക്യാമറകൾ മത്സരാർഥികളെ നിരീക്ഷിക്കുന്നുണ്ട്. ഇത് പുറം ലോകത്ത് ളൈവായി എത്തും. അവതാരകനായ മോഹൻലാലിലൂടെ മാത്രമാണ് ലോക വിശേഷങ്ങൾ മത്സരാർഥികളിൽ എത്തുക.

ബിഗ്ബോസിൽ നിന്നും വളരെ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും പ്രൈവസി ലഭിക്കാത്ത ഒരിടമാണ് ബിഗ്ബോസ് ഹൗസ് എന്ന് മഞ്ജു പറയുന്നു. ഒറ്റയ്ക്കിരിക്കാനോ രഹസ്യം പറയാനോ സാധിക്കില്ല. ബാത്ത്‌റൂമിൽ പോലും പ്രൈവസി ലഭിക്കുന്നില്ല. ബാത്ത്‌റൂമിലും ഡ്രസ്സിംഗ് റൂമിലും മൈക്ക് ഓഫാക്കാൻ കഴിയില്ലെന്നും താരം വ്യക്തമാക്കുന്നു.

എന്നാൽ മഞ്ജു ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തിയശേഷവും താരത്തിന്റെ ഫേസ്ബുക്ക് ആക്ടീവായിരുന്നു. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. താരം ബിഗ് ബോസിലാണെങ്കിലും മഞ്ജുവിന്റെ സോഷ്യൽ മീഡിയ പേജ് സജീവമാണ്. കൃത്യമായ അപ്ഡേഷൻ പേജിൽ നടക്കുന്നുമുണ്ട്. ഇതിനെതിരെ സംശയം ഉയർത്തി പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജു ബിഗ് ബോസ് ഹൗസിലായിരിക്കുമ്പോൾ എങ്ങനെയാണ് ഫോൺ ഉപയോഗിക്കുക എന്നാണ് പ്രേക്ഷകരുടെ സംശയം.

ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജിൽ പങ്കുവെച്ചിരുന്നത്. ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. ഇതോടെയാണ് ചോദ്യവുമായി പ്രേക്ഷകർ എത്തിയത്. എന്നാൽ മഞ്ജുവിന്റെ പേജ് കൈകാര്യം ചെയ്യുന്നത് സുഹൃത്താണെന്നും, ഇപ്പോൾ പേജ് കൈകാര്യം ചെയ്യുന്നത് മഞ്ജുവല്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്.മഞ്ജു സുനിച്ചനും മഞ്ജു പത്രോസും ഒരാള്‍ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.അതെയെന്നും , പത്രോസ് അച്ഛനും സുനിച്ഛൻ ഭർത്താവുമാണെന്നും മറുപടി നൽകിയിട്ടുണ്ട്.

നിറത്തിന്റെ പേരിലുള്ള വിമർശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും മഞ്ജു തുറന്നു പറയാറുണ്ട്. ഞാൻ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോൾ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കിൽ ഞാൻ കുറച്ച് കറുത്തുപോയാൽ എന്താണ് കുഴപ്പം. ഞങ്ങൾക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല.

ഒരുപക്ഷേ സ്നേഹ കൂടുതൽ കൊണ്ടാണോ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട. ഞങ്ങൾക്കൊരു യൂടൂബ് ചാനലുണ്ട് ബ്ലാക്കീസ് എന്ന് പറഞ്ഞിട്ട്. ചാനലിന് ആ പേരിട്ടതിന് പോലും എന്തൊക്കെ കമന്റുകളാണ് വരുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ