ആ സമയത്ത് ഞാൻ അത് ആസ്വദിച്ചിട്ടുണ്ട്, എന്റെ ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; വീണ നന്ദകുമാർ
ആസിഫ് അലി നായകനായെത്തിയ കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തിളങ്ങിയ താരമാണ് വീണ നന്ദകുമാർ.

ആദ്യ ചിത്രം വൻപരാജയമായിരുന്നു എങ്കിലും താരത്തിന്റെ രണ്ടാം കടന്നുവരവ് വലിയ ഹിറ്റ് തന്നെയായിരുന്നു. കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

അതിനുശേഷം മലയാള സിനിമാരംഗത്ത് താരം സജീവ സാന്നിധ്യമായി മാറുകയായിരുന്നു. ചിത്രം കണ്ട് പുറത്തിറങ്ങിയ എല്ലാവരും ശരിക്കും ഈ കെട്ടിയോള് മാലാഖ തന്നെയാണെന്ന് അഭിപ്രായവുമായാണ് രംഗത്തെത്തിയത്. എന്നാൽ ആദ്യ ചിത്രത്തിന് ശേഷം ഉള്ള താരത്തിന്റെ പല തുറന്നു പറച്ചിലുകളും നിരവധി വിമർശനങ്ങൾ നേടിയെടുത്തിട്ടുണ്ട്.

നിരവധി പേർ താരത്തെ വളരെ മോശം രീതിയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള വേഷങ്ങൾ ധരിച്ചും അഭിമുഖങ്ങളിൽ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞും എന്നും വീണ വേറിട്ട ഒരു വ്യക്തിത്വമായി നില നിന്നിട്ടുണ്ട്. പലപ്പോഴും താരത്തിന്റെ വാക്കുകൾ ട്രോളുകൾക്കും വിമർശനങ്ങൾക്കും ആണ് വഴി വെച്ചിട്ടുള്ളത്.

ഒരു അഭിമുഖത്തിൽ താൻ ബിയർ കഴിക്കും എന്ന് താരം പറഞ്ഞത് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അതിന് താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്… ഇന്ന് കേരളത്തിലുള്ള അധികവും ആളുകൾ ബിയർ കഴിക്കുന്നവരാണ്. മദ്യം കഴിക്കും എന്ന് പറയുന്നതിൽ എന്തിനാണ് മടി കാണിക്കുന്നത്… അത്ര മോശം കാര്യമായി തനിക്ക് അനുഭവപ്പെടുന്നില്ല എന്നും മറച്ചുവച്ചുകൊണ്ട് പുറമെ മറ്റൊന്നു കാണിക്കുന്നത് തനിക്ക് ഇഷ്ടം ഉള്ള കാര്യമല്ലെന്നും ആണ് താരം വ്യക്തമാക്കിയത്.

ഇതിനൊക്കെ ഒടുവിലിപ്പോൾ തൻറെ ജീവിതത്തിലെ പ്രണയങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. ഒരുപാട് പ്രണയങ്ങൾക്കു ഉണ്ടായിട്ടുണ്ടെന്നും ജീവിതത്തിൽ പരിചയപ്പെടുന്ന ഓരോ വ്യക്തിയിൽ നിന്നും ഓരോ പാഠങ്ങളും അനുഭവങ്ങളുമാണ് എന്നും ഉൾക്കൊള്ളുന്നതിനും തനിക്ക് സാധിച്ചിട്ടുള്ളത് എന്നും ആണ് പറഞ്ഞിരിക്കുന്നത്.

ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും നഷ്ടപ്രണയം തനിക്ക് ഒരിക്കലും പാഠങ്ങൾ സമ്മാനിച്ചിട്ടില്ല… മറ്റുള്ളവരെക്കാൾ അധികം ഞാൻ എന്നെ തന്നെ സ്നേഹിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കാൻ ശ്രമിക്കുന്നു അതുകൊണ്ട് തന്നെ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻറെ പേരിൽ ഒരിക്കൽ പോലും കുറ്റബോധം തോന്നിയിട്ടില്ല.

അപ്പോഴൊക്കെ ഞാൻ അത് വളരെയധികം ആസ്വദിക്കുകയായിരുന്നു എന്ന് വീണ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. കെട്ട്യോളാണ് എൻറെ മാലാഖ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആസിഫലിയോടും അത്തരത്തിലൊരു ഇഷ്ടം അനുഭവപ്പെട്ടിരുന്നു അത് അദ്ദേഹത്തോട് തുറന്നുപറയുകയും ചെയ്തു എന്നാണ് വീണ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇൻസ്റ്റഗർ മറ്റും ലക്ഷക്കണക്കിന് ആരാധകരാണ് താഴത്തെ പിൻതുടരുന്നത് ഇതിനോടകം നിരവധി ഗ്ലാമറും ഉള്ള ഇൻസ്റ്റ ഗ്രാമിലും പങ്കുവെച്ച് താരം വിമർശകരെയും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നേടിയെടുത്തിട്ടുണ്ട്. എന്തുതന്നെയായാലും താരത്തിന്റെ ഈ വാക്കുകളും ഇപ്പോൾ സൈബർ ഇടങ്ങൾ ഏറ്റു പിടിച്ചിരിക്കുകയാണ്…







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ