സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി മലയാളികളുടെ സ്വന്തം ഷംനാ കാസിം 🥰😍 ഫോട്ടോസ് പൊളി 👌😍
സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഷംനഖാസിം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താരം കൂടിയാണ്. ക്ലാസികൽ ഡാൻസർ എന്ന പേരിലും താരം അറിയപ്പെടുന്നു.



ക്ലാസികൽ ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന റിയാലിറ്റിഷോയിൽ മത്സരിച്ചു കൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവിടെ നിന്നാണ് താരം സിനിമാലോകത്തേക്ക് ചേക്കേറുന്നത്. 2004 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.



പൈഡ് കോലോബോറഷൻ വരെ താരം നടത്താറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വെശത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ് വെക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. തനി മലയാളി പെൺകുട്ടിയെ പോലെ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടുക്കൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്.



2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് നായകനായ പച്ചക്കുതിര സിനിമ ഉൾപ്പെടെ എട്ടോളം മലയാളം സിനിമകളിൽ അഭിനയിച്ചതിനുശേഷമാണ് 2007 ൽ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.



മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. 2009 ല് പുറത്തിറങ്ങിയ ജോഷ് എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു. ഒരുപാട് സിനിമകളിൽ ഐറ്റം സോങ് ലൂടെയും താരം തിളങ്ങിയിട്ടുണ്ട്. താരത്തിന്റെ രണ്ട് വെബ് സീരീസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ത്രീ റോസസ് എന്ന വെബ് സീരീസ് പുറത്തിറങ്ങാൻ പോവുകയാണ്. ഇതിന്റെ ട്രെയിലർ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയിരുന്നു. ഒരുപാട് ടെലിവിഷൻ ഷോകളിൽ മത്സരാർത്ഥിയായും ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.











അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ