സ്വിമ്മിങ് പൂളിൽ പ്രണയ നിമിഷങ്ങളുമായി തൊടുപുഴയിലെ ഐശ്വര്യ റായ്..!
ലോകസുന്ദരി ഐശ്വര്യ റായ് യുടെ മുഖസാദൃശ്യം കൊണ്ട് ടിക്ക്‌ടോക്കിൽ ഹിറ്റായി മാറിയ താരമാണ് തൊടുപുഴ സ്വദേശി അമൃത സജു.

കഴിഞ്ഞ ദിവസങ്ങളിൽ അമൃതയുടെ ടിക്ക്‌ടോക്ക് വീഡിയോകളും അഭിമുഖങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നീല കണ്ണുകളുള്ള നീണ്ടു മെലിഞ്ഞ ലോകസുന്ദരി, ഐശ്വര്യ റായ്. ലോകത്താകമാനം അനേകായിരങ്ങൾ ആരാധിക്കുന്ന അഭിനേത്രി. അങ്ങനെയുള്ള നടിയോട് രൂപസാദൃശ്യവുമായി, കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഐശ്വര്യയെന്ന തൊടുപുഴക്കാരി.

ഐശ്വര്യ റായ് അഭിനയിച്ച ‘കണ്ട്‌കൊണ്ടേൻ കണ്ട്‌കൊണ്ടേൻ’ എന്ന ചിത്രത്തിലെ ഒരു രംഗം ആസ്പദമാക്കിയുള്ള ടിക് ടോക് വീഡിയോയിലൂടെയാണ് ഐശ്വര്യയെന്ന് വിളിപ്പേരുള്ള അമൃത സജു താരമായത്. ഐശ്വര്യ റായിയോട് മാത്രമല്ല തൃഷ, നിധി അഗർവാൾ, കാജൾ, ദീപിക എന്നി നടിമാരോടുള്ള അമൃതയുടെ മുഖത്തിന്റെ സാദൃശ്യത്തിനെ കുറിച്ചും അമൃതയുടെ മറ്റു വിഡിയോകൾ കണ്ടു പലരും ചർച്ച ചെയ്യുന്നുണ്ട്. ഇടുക്കി സ്വദേശിയാണ് അമൃത.

മോഡലിംഗിലും അഭിനയത്തിലും താല്പര്യമുള്ള അമൃത. ഇൻസ്‌റാഗ്രാമിലും താരമാണ്. മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് അമൃത. കേരളത്തിലെ മാധ്യമങ്ങൾ മാത്രല്ല ദേശീയ മാധ്യമങ്ങൾ പോലും ഐശ്വര്യ റായിയുടെ ഈ ഫോട്ടോ കോപ്പിയെ തേടിയെത്തി.

ഐശ്വര്യ റായിയുടെ ഫാൻ ക്ലബ്ബുകളും സോഷ്യൽ മീഡിയയിൽ അമൃതയുടെ വിഡിയോകൾ വ്യാപകമായി പങ്കു വയ്ക്കുന്നുണ്ട്. ട്വിറ്ററിൽ കസ്‌റോക്സ് എന്ന അടിക്കുറിപ്പോടെ പങ്കിട്ട അമൃതയുടെ വീഡിയോ നിരവധി കാഴ്ചകാരും ലൈക്കുകളുമാണ് നേടിയത്. ടിക് ടോക്കിലെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് അമ്മൂസ് അമൃതയെന്നാണ്.

ഡിഗ്രി പഠനം പൂർത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും, ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമയിൽ മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീനിലെ ഐശ്വര്യാ റായുടെ സംഭാഷണം പുനരവതരിപ്പിക്കുന്ന അമൃതയെ കണ്ടാൽ ആദ്യം ഇത് അവർ തന്നെയല്ലെന്ന് ആരുമൊന്ന് ചിന്തിച്ചുപോകും. മമ്മൂട്ടിയുടെ മേജർ ബാലയോട് ഇഷ്ടമാണെന്ന് പറയുന്ന മീനാക്ഷിയുടെ മുഖഭാവങ്ങളെല്ലാം അപ്പാടെ പകർത്തിയിട്ടുണ്ട് അമൃത.

കൂടാതെ രാവണിലെ വിക്രത്തോടൊപ്പമുള്ള രംഗങ്ങളുമെല്ലാം അമൃത ടിക്ക് ടോക്ക് ചെയ്തിട്ടുണ്ട്. പിക്കാസോ എന്ന ചിത്രത്തിൽ നായികയായെത്തിയ അമൃത, കൂടുതൽ സിനിമാ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് കാമുകനൊപ്പമുള്ള റൊമാന്റിക്ക് ഫോട്ടോഷൂട്ടുമായി മലയാളികളുടെ ഐശ്വര്യ റായി അമൃത വീണ്ടും തരംഗമാകുന്നത് !

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ സമയകൊണ്ടാണ് വൈറല്‍ ആയി മാറിയത്. താരത്തിന്റെ വീഡിയോകളെല്ലാം ശ്രദ്ധ നേടിയതോടെ ഇന്‍സ്‌റ്ഗ്രാമിലെ ചിത്രങ്ങളും ചുരുങ്ങിയ സമയംകൊണ്ടാണ് വൈറലായി മാറിയത്. ടിക്ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ അമൃത ഇന്‍സ്റ്റഗ്രാമില്‍ സജീവമാകുകയായിരുന്നു. പുറത്തു വിട്ട പുതിയ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളും ആരാധകരില്‍ നിന്നും ലഭിച്ചിരുന്നു.













അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ