എന്നും കൂടെയുണ്ടാകും എന്നുകരുതി, പതിനെട്ടാം വയസ്സിലെ തന്റെ പ്രണയ തകർച്ചയെക്കുറിച്ച് നിത്യ മേനോൻ
തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് നിത്യാ മേനോൻ.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിത്യ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാൽ നായകനായ ആകാശ ഗോപുരം എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ആദ്യമായി നായികയായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അടുത്തിടെയാണ് ബോളിവുഡിൽ നിത്യ അരങ്ങേറ്റം കുറിച്ചത്.

അക്ഷയ് കുമാര്‍ നായകനായ മിഷന്‍ മംഗള്‍ എന്ന ചിത്രമായിരുന്നു അത്. തിയേറ്ററുകളില്‍ വലിയ വിജയ൦ കൊയ്‌ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. മലയാളത്തില്‍ കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് അവതരിപ്പിച്ചത്. അന്ന് നിത്യയ്ക്ക് എട്ടുവയസായിരുന്നു. ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീടാണ് ആകാശഗോപുരം എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രണയിച്ചിരുന്നുവെന്ന് നടി പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ ആ ബന്ധം തകര്‍ന്നുവെന്ന കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നില്ല. ഇപ്പോഴിതാ കാര്യങ്ങള്‍ തുറന്നുപറയുകയാണ് നിത്യ.

നിത്യയുടെ വാക്കുകള്‍ ഇങ്ങനെ- 18ാം വയസില്‍ പ്രണയിച്ച ആള്‍ ജീവിതത്തിലും കരിയറിലും കൂടെ ഉണ്ടാകും എന്നു കരുതി. എന്നാല്‍ പൊരുത്തക്കേടുകള്‍ വന്നപ്പോള്‍ ആ ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. അനുയോജ്യനല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിച്ച് തീര്‍ക്കാനുള്ളതല്ല തന്റെ ജീവിതമെന്നും നിത്യ പറഞ്ഞു.

എന്നെ ശരിക്കും മനസിലാകുന്ന പുരുഷനെ ലഭിച്ചെങ്കിലേ വിവാഹ ജീവിതം സന്തോഷകരമാകൂ. പൊരുത്തമില്ലാത്ത ഒരാളെ വിവാഹം ചെയ്ത് ജീവിക്കുന്നതിനേക്കാള്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഒരാളെ താന്‍ പ്രണയിച്ചിരുന്നു. അത് ആരാണെന്നു വെളിപ്പെടുത്തേണ്ട അവസരമല്ല ഇത്.

ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവായതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഞാന്‍ മറ്റു ഭാഷ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.

മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. മെര്‍സലിലൂടെ ശക്തമായ തിരിച്ചുവരവു നടത്തിയ നിത്യയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി പറയുമ്പോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ഇപ്പോള്‍ തെലുങ്കില്‍ സജീവമാണ് നടി.















അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ