അന്ന് കയ്യിൽ ഉണ്ടായിരുന്നത് 1000 രൂപ, റിമി ടോമി തന്നോട് പറഞ്ഞത് ഇങ്ങനെ; മഞ്ജു പത്രോസിന്റെ പറയുന്നു..!



വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജു സുനിച്ചന്‍.


ഈ ഷോ കഴിഞ്ഞതിന് ശേഷമായാണ് സിനിമയിലും ചാനല്‍ പരമ്പരകളിലുമൊക്കെ മഞ്ജുവിന് അവസരം ലഭിച്ചത്. മഞ്ജു മാത്രമല്ല ഭര്‍ത്താവായ സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഭർത്താവ് സുനിച്ചനൊപ്പം പരിപാടിയില്‍ ഒന്നാം സമ്മാനം നേടിയാണ് മഞ്ജു മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു.


ഇപ്പോഴിതാ തന്റെ കരിയറിൻ്റെ തുടക്കത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് മഞ്ചു. വെറുതേ അല്ല ഭാര്യ’യുടെ ഫൈനലിൽ സമ്മാനിതരായി നിൽക്കവേ, മഞ്ജു പരിപാടിയുടെ ഓഡിഷനിൽ പങ്കെടുക്കാൻ എത്തുമ്പോൾ തങ്ങളുടെ കയ്യിൽ 1000 രൂപ പോലും തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല എന്ന് തുറന്നു പറഞ്ഞിരുന്നു. ആ വേദിയിൽ വച്ച് നടിയും ഗായികയുമായ റിമി ടോമി പറഞ്ഞ വാക്കുകള്‍ സത്യമായതിന്റെ സന്തോഷത്തിലാണ് മഞ്ജു.


മഞ്ജുവും ഭർത്താവ് സുനിച്ചനും എന്തായാലും സെമി റൗണ്ട് വരെ എത്തും എന്നായിരുന്നു അന്ന് റിമി ടോമി മഞ്ജുവിനോട് പറഞ്ഞത്. ‘മഞ്ജുവും സുനിച്ചനും ഉറപ്പായും സിനിമയിലെത്തും…’. റിമി ടോമി പറഞ്ഞ വാക്കുകൾ ആണ് തനിക്ക് പ്രചോദനം ആയത് എന്നും മഞ്ജു പറയുന്നു.

റിഥം കമ്പോസറാണ് മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചൻ. സിനിമയില്‍ എത്തുമ്പോള്‍’ 88 കിലോയുണ്ടായിരുന്നു. ഇപ്പോള്‍ പതിനൊന്നു കിലോയോളം കുറച്ചുവെന്ന് പറഞ്ഞ മഞ്ജു വണ്ണം കുറച്ചപ്പോൾ സിനിമയിൽ അവസരം കുറഞ്ഞോ എന്നൊരു സംശയമുണ്ടെന്നും പറഞ്ഞു. ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. പുറത്തായതിന് ശേഷവും.


മഞ്ജു മത്സരാർത്ഥിയായിരുന്ന സമയത്ത് താരം വിവാഹമോചിതയാകുന്നു എന്ന തരത്തിൽ പോലും സോഷ്യൽ മ‌ീഡിയയിൽ വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ ഭർത്താവ് സുനിച്ചൻ തന്നെ അന്ന് രം​ഗത്തെത്തുകയും ചെയ്തു. തന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ സുഹൃത്തുക്കൾ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ മഞ്ജു നല്ലതും മോശവുമായ അഭിപ്രായങ്ങൾ അറിയിക്കേണ്ടവർക്ക് തന്നോട് നേരിട്ട് പറയാം എന്നും അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

മഞ്ഞയിൽ മനോഹരിയായി നൃത്തച്ചുവടുകളുമായി അഹാന കൃഷ്‌ണ; വീഡിയോ