I-pill ഉപയോഗം ചിലർക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും.. ശ്രീലക്ഷ്മി അറക്കലിന്റെ പോസ്റ്റ് വായിക്കാം..
സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വരുന്ന എഴുത്തുകാരിയാണ് ശ്രീലക്ഷ്മി അറയ്‌ക്കൽ. രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ തന്റെ നിലപാടുകൾ വെട്ടി തുറന്നു പറയുന്ന താരമാണ് ശ്രീലക്ഷ്മി . പലതും പലപ്പോഴും തുറന്നു പറഞ്ഞതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ശ്രീലക്ഷ്മി ഏറ്റുവാങ്ങിയിട്ടുണ്ട്.

കേരളത്തിലെ പുരുഷന്മാരും സ്ത്രീകളും വളരെയധികം ഗൗരവപൂർവ്വം നോക്കി കാണുന്ന ഒരാൾ തന്നെയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ശ്രീലക്ഷ്മി അറക്കൽ എന്ന പേരുകേൾക്കുമ്പോൾ തന്നെ ഒരു ഫെമിനിസ്റ്റ് അല്ലെങ്കിൽ മറ്റുള്ളവർക്ക് മുന്നിൽ തന്റേടി ആയി നിൽക്കുന്ന ഒരു പെണ്ണ് എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. സ്വന്തമായി നിലപാടുള്ള ആക്ടിവിസ്റ്റാണ് താരം.വ്യത്യസ്തമായ പോസ്റ്റുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും സൈബർ ഇടങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരാൾ കൂടിയാണ് താരം.

എന്തും ഏതും തുറന്നെഴുതാനുള്ള ധൈര്യമാണ് ശ്രീലക്ഷ്മിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. നിരവധി ആക്രമണങ്ങൾക്ക് ഇതിനോടകം ശ്രീലക്ഷ്മി വിധേയയായിട്ടുണ്ട്. മറ്റുള്ളവർ തുറന്ന് പറയാൻ മടിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കി ആണ് താരം എന്നും പ്രശസ്തനായി മാറിയിട്ടുള്ളത്.

ഒരു പെണ്ണിന് എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു എന്നാണ് പലരും താരത്തോട് ചോദിക്കുന്നത്. പങ്കുവെക്കുന്ന ചിത്രങ്ങളും വളരെയധികം മോശമാണ് എന്നതാണ് മറ്റൊരു ഒരു എതിർ വാക്ക്. എന്നാൽ ഇത്തരം കാര്യങ്ങൾക്കെതിരെ താരം ശക്തമായി പ്രതികരിക്കാറുണ്ട്. ഇതൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണ് എന്ന നിലയിലുള്ള നിലപാടാണ് താരം കൈക്കൊള്ളുന്നത്.

അത്തരത്തിൽ എഴുതിയ ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശ്രീലക്ഷ്മിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രെദ്ധ നേടാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഫേസ് ബുക്ക് പോസ്റ്റും ശ്രദ്ധ നേടുകയാണ്.. താരത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിങ്ങളുടെ ജീവിതത്തിൽ ‘i pill’കഴിച്ചപ്പോൾ സംഭവിച്ച ദുരിതങ്ങൾ എന്തൊക്കെയാണ്?
എന്നെ ഇന്നലെ ഒരു പെൺകുട്ടി വിളിച്ചു അവൾക്ക് യൂറിനറി ഇൻഫെക്ഷൻ ഉണ്ടായി എന്ന് ആണ് പറഞ്ഞത്.
വേറൊരാൾ യോനി ഡ്രൈ ആകുന്നു ചൊറിച്ചിൽ ആണെന്നും പറഞ്ഞു …എൻ്റെ പേഴ്സണൽ കാര്യം പറഞ്ഞാല് മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടും വേദനയും ആണ്. മാത്രമല്ല മൂത്രത്തിന് അതിയായ ദുർഗന്ധവും. കൂടാതെ നിങ്ങളുടെ ഐ ഗുളിക കഥകൾ കമന്റ് ബോക്സിൽ / ഇൻബോക്സിൽ പങ്കിടുക. ഞാൻ അതിനെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

തികച്ചും വ്യക്തിപരമായ കാര്യങ്ങൾ എങ്ങനെ സമൂഹ മാധ്യമങ്ങളിൽ പറയാൻ കഴിയുന്നു എന്നാണ് ഒരു വിഭാഗം ആളുകൾ താരത്തിന്റെ പോസിറ്റിന് താഴെ ചോദിക്കുന്നത്.എന്തായാലും പോസ്റ്റ് ഇപ്പോൾ വൈറൽ ആയി കഴിഞ്ഞു….







അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ