ഞാൻ തെറ്റ് ചെയ്തിട്ടില്ല, ജീവിതത്തിൽ നിന്ന് പലതും പഠിച്ചത് അങ്ങനെയാണ്; ശാലു മേനോൻ പറയുന്നു🔥🔥
സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമാണ് ശാലു മേനോൻ എന്ന പേര്. അഭിനയേത്രി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയാണ്. നിരവധി സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ശാലു മേനോന്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് മലയാളികള്‍ക്ക് ഏറെ പരിചിതയായി മറിയത്.

എന്നാൽ കേരള രാഷ്ട്രീയത്തിൽ വലിയ അട്ടിമഴിക്ക് കാരണമായ സംഭവമായിരുന്നു സോളാർ കേസ്. കേസിൽ സരിത നായർ എന്ന പേരിനൊപ്പം വാർത്തകളിൽ നിറഞ്ഞു നിന്ന പേരാണ് ശാലു മേനോൻ. 41 ദിവസത്തോളമാണ് ഈ കേസുമായി ബന്ധപ്പെട്ട് ശാലു മേനോന്‍ ജയിലിനുള്ളില്‍ കിടന്നത്. എന്നാല്‍ തന്‍റെ ജീവിതത്തില്‍ വന്ന ഈ പ്രതിസന്ധിയൊന്നും തന്നെ ശാലു മേനോന്‍ എന്ന വ്യക്തിയെ തളര്‍ത്തിയില്ല.

കരുത്തുറ്റ ഒരു കലാകാരിയായി ശാലു മേനോന്‍ വീണ്ടും മടങ്ങി വന്നു. തൻ്റെ ജയില്‍ ജീവിതത്തിലെ അനുഭവങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ അടുത്തിടെ ശാലു മേനോന്‍ തുറന്നു പറയുകയുണ്ടായി. തുടക്കത്തില്‍ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു.

ഒന്നാമത് ചെറുപ്പം. പ്രശ്‌നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ എന്നെ മാറ്റിയെടുത്തു, ശാലു പറയുന്നു.

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ജയിലില്‍ നാല്പത്തൊമ്പതു ദിവസം കഴിഞ്ഞെന്നും ശാലു പറയുന്നു.

‘പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്. ചെയ്തുപോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്കെത്തിയവര്‍, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു.

അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല.

മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം, ശാലു ചോദിച്ചു. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം താന്‍ മാറ്റിയെടുത്തെന്നും ശാലു പറയുന്നു. ‘ജീവിതത്തിന് പക്വത വന്നു. ഇപ്പോള്‍ ഞാന്‍ ബോള്‍ഡാണ്. ആ മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞു,’ ശാലു പറയുന്നു.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ