അതീവ ഗ്ലാമറസ് രംഗങ്ങളുമായി റൊമാന്റിക് സിനിമ ട്രെയിലർ, ട്രൈലെറിൽ ഇങ്ങനെയാണെങ്കിൽ സിനിമ എങ്ങനെയായിരിക്കും എന്ന് ആരാധകർ
ട്രെയിലറും ടീസറും ആണ് ഒരു സിനിമയുടെ വിജയത്തിനു പിന്നിൽ ഏറ്റവും വലിയ ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല.

ചില ട്രെയിലറും ടീസറും ആണ് ആ സിനിമ കാണാനുള്ള ആകാംക്ഷ ആരാധകരിൽ വർദ്ധിപ്പിക്കുന്നത്. ഇത് കാണുമ്പോൾ തന്നെ ആ സിനിമയുടെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഒരു സിനിമ ഏത് വിഭാഗത്തിൽപെട്ടതാണ് എന്നും കഥ എങ്ങനെയായിരിക്കും എന്നും മനസിലാക്കാൻ ഒരു പരിധി വരെ ട്രെയിലറുകൾ സഹായിക്കും.

ഒരു വ്യക്തി സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിൽ ട്രെയിലറിന് വളരെ വലിയ പങ്കു തന്നെയുണ്ട്. അതുകൊണ്ടുതന്നെ ട്രെയിലറുകൾ എപ്പോഴും മികച്ചതാക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഒരു സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്.

പ്രശസ്ത തെലുങ്ക് സംവിധായകൻ പൂരി ജഗന്നാഥന്റെ മകൻ ആകാശ് പ്രധാന വേഷത്തിലെത്തുന്ന റൊമാൻറിക് എന്ന തെലുങ്ക് സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. യൂട്യൂബിലും റൊമാൻറിക് എന്ന സിനിമയുടെ ട്രെയിലർ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഗ്ലാമർ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള സിനിമയുടെ ട്രെയിലർ 65 ലക്ഷത്തിൽ കൂടുതൽ ആൾക്കാർ കണ്ടിട്ടുണ്ട്. ചുരുങ്ങിയ ചില സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ആകാശ്. കേറ്റിക്കാ ശർമയാണ് സിനിമയിൽ നായികാ വേഷം കൈകാര്യം ചെയ്യുന്നത്.

അനിൽ പദുരി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒക്ടോബർ 29 ആം തീയതി ആണ് റിലീസ് ചെയ്യുന്നത്.പാൻ ഇന്ത്യ സൂപ്പർസ്റ്റാർ ബാഹുബലി ഫെയിം പ്രഭാസ് ആണ് സിനിമയുടെ ട്രെയിലർ ലോഞ്ച് ചെയ്തത്. പുരി ജഗന്നാഥൻ പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമയിൽ മ്യൂസിക് നൽകിയിരിക്കുന്നത് സുനിൽ കശ്യാപാണ്.

ഈ സിനിമയിലെ ഗാനങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി പ്രചരിക്കുകയാണ്. ഗ്ലാമറിന് വളരെയധികം പ്രാധാന്യം നല്കിയിരിക്കുന്നത് കൊണ്ടുതന്നെ ചിത്രം തീയേറ്ററുകൾ കീഴടക്കുമെന്ന് കാര്യത്തിൽ സംശയമൊന്നുമില്ല. ട്രെയിലറിൽ ഇങ്ങനെയെങ്കിൽ പടം പ്രദർശനത്തിന് എത്തുമ്പോൾ എന്താകും എന്നാണ് പലരും ട്രെയിലറിന് താഴെ കമൻറ് ആയി കുറിക്കുന്നത്.

നിരവധിപേർ മോശം കമൻറുകളുമായി രംഗത്തെത്തിയപ്പോഴും ചിത്രത്തിൻറെ വിജയത്തിനായി ധാരാളമാളുകൾ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെയാണ് ട്രെയിലർ സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ 65 ലക്ഷത്തോളം ആളുകൾ കണ്ടു എന്ന പ്രത്യേകതയും ട്രൈലറിന് ഉണ്ട്.

ഈ സിനിമയിൽ നായകവേഷം ചെയ്യുന്ന ആകാഷ് പുരിയുടെ പിതാവ് പുറി ജഗന്നാഥൻ തന്നെയാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. കോ പ്രൊഡ്യൂസർ എന്ന നിലയിൽ പ്രശസ്ത സിനിമാ നടി ചാർമി കൗർ എത്തുന്നുണ്ട്. രമ്യ കൃഷ്ണ, മന്തിര ബേടി, മകരണ്ട് ദേശാപണ്ടേ തുടങ്ങിയവർ ഈ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ