പൂളിൽ നിന്നും കിടിലൻ ലുക്കിൽ ഫോട്ടോസ് പങ്കുവെച്ച് രഞ്ജിനി ഹരിദാസ്, ഫോട്ടോസ്🔥🔥
ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ കുടുംബപ്രേക്ഷകർക്ക് സുപരിചതമായ മുഖമാണ് അവതാരക രഞ്ജിനി ഹരിദാസിന്റേത്.

വ്യത്യസ്തവും വേറിട്ട അവതരണവുംകൊണ്ട് വളരെ പെട്ടന്ന് തന്നെ ജനഹൃദയങ്ങളിൽ കയറിക്കൂടിയ രഞ്ജിനി നിരവധി റിയാലിറ്റി ഷോകളും അവാർഡ് നിശകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി തിളങ്ങിയിട്ടുണ്ട്. സ്റ്റാർ സിംഗറിന്റെ അഞ്ച് സീസോണുകളിലും അവതാരകായിട്ടുള്ള രഞ്ജിനി, പിന്നീട് ഈ മേഖലയിൽ വന്ന പലർക്കും ഒരു പ്രചോദനമായി തീർന്നു. അവതാരകയായി മാത്രമല്ല രഞ്ജിനി മലയാളികൾക്ക് സുപരിചിത.

പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ മലയാളത്തിൽ ഏറ്റവും പ്രശസ്തി നേടിയ അവതാരക എന്ന് പറയാൻ പറ്റുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. നിലപാടുകൾ കൊണ്ടും അവതരണ മികവ് കൊണ്ടും താരം ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതുരീതിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില സെലിബ്രിറ്റികളിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്.

സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള രഞ്ജിനി മലയാളത്തിൽ ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രഞ്ജിനി. തൻറെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇതിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. താര ത്തിൻറെ ആരാധകർ ഇതൊക്കെ വളരെ പെട്ടെന്ന് ഏറ്റെടുകാറുണ്ട്. ചില പുതിയ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ഇപ്പൊൾ മികച്ച പ്രതികരണങ്ങൾ കിട്ടി കൊണ്ടിരിക്കുകയാണ്. സുബിൻ സ്കൂളിൽ നിന്നുള്ള വെറൈറ്റി ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

അല്പം ഗ്ലാമറസ് ആയിട്ടുള്ള രഞ്ജിനിയെ ഇതിൽ കാണാം. വളരെ പെട്ടെന്ന് ഇതിപ്പോൾ വൈറൽ ആകുന്നുണ്ട്. ധാരാളം കമൻറുകൾ ചിത്രങ്ങൾക്ക് ലഭിക്കുന്നു. മിക്ക കമൻറുകളും താരത്തെ അഭിനന്ദിക്കുന്നുണ്ട്. നിരവധി ലൈക്കുകളും ഇതിന് ഇപ്പൊൾ കിട്ടിക്കഴിഞ്ഞു. ഗായിക രഞ്ജിനി ജോസും അവതാരക രഞ്ജിനി ഹരിദാസും ഒരുമിച്ചുള്ള ‘പൂൾ ചിത്രങ്ങൾ’ വൈറലായിരുന്നു.

കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് രഞ്ജിനിമാർ പ്രത്യക്ഷപ്പെട്ടത്. കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങി നിൽക്കുകയാണ് ഇരുവരും. ‘പൂൾ ടൈം’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം ചിത്രങ്ങൾ വൈറലായി. ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്.

രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും തമ്മിൽ ഇരുപത് വർഷത്തിലേറെയായുള്ള ആത്മബന്ധമാണുള്ളത്. പേരിലുള്ള സാമ്യതകൾക്കപ്പുറത്ത് ഹൃദയബന്ധത്തിന്റെ അടുപ്പമുണ്ടെന്ന് ഇരു താരങ്ങളും വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രയാസമേറിയ സമയത്തു പോലും ഒരു കുടുംബാംഗത്തെപ്പോലെ രഞ്ജിനി ഹരിദാസ് തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും തന്നെ പൂർണമായും രഞ്ജിനിക്ക് അറിയാമെന്നും ഗായിക രഞ്ജിനി ജോസ് പറഞ്ഞിട്ടുണ്ട്.








അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ