മോഹൻലാലിനെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, ഒറ്റയ്ക്ക് ജീവിക്കാൻ മറ്റൊരു കാരണം; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി
അഭിനയത്രി നർത്തകി എന്നി നിലകളിൽ പ്രശസ്തയായ താരമാണ് ലക്ഷ്മിഗോപാലസ്വാമി. ഇതിനോടകം നിരവധി വേദികൾ അനശ്വരമാക്കിയ ലക്ഷ്മിഗോപാലസ്വാമി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്ത തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

നിരവധി സ്റ്റേജ് ഷോകളിൽ അനശ്വരനാക്കിയ ഭരതനാട്യം നർത്തകി കൂടിയായ ലക്ഷ്മിഗോപാലസ്വാമി ഇന്ന് തിരക്കേറിയ ഒരു താരവും ഒരു അഭിനയത്രിയുമാണ്. പക്ഷേ പ്രായം 50 ആയിട്ടും ഇതുവരെ താരം വിവാഹം കഴിച്ചിട്ടില്ല. ധാരാളം ഇൻറർവ്യൂകളിൽ ഇത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിച്ചിട്ടുണ്ട് എങ്കിലും അതിനൊക്കെ ഒരു ചെറുപുഞ്ചിരിയോടെ ആണ് താരം മറുപടി പറഞ്ഞിട്ടുള്ളത്.

അടുത്തിടെ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇന്നിപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. താരത്തിന്റെ വിവാഹത്തെ കുറിച്ചും മറ്റുമാണ് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. “ എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ വിവാഹം നേരുത്തെ തന്നെ കഴിഞ്ഞു പോയി എന്നാണ് താരം പറയുന്നത്.

പലപ്പോഴും തന്റെ വിവാഹത്തെക്കുറിച്ച് ആരാധകരും ഓൺലൈൻ മാധ്യമങ്ങളും ചോദിക്കുമ്പോൾ ചിരിയോടെ ചോദ്യത്തെ തള്ളിക്കളയുന്ന താരം അന്നാദ്യമായാണ് വിവാഹ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. എനിക്ക് എന്റെ ജീവിതത്തിൽ എന്നെപ്പോലെ ചിന്തിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

എനിക്ക് ഏത് സമയത്ത് വിവാഹം കഴിക്കേണ്ടത് എപ്പോഴാണ് കുട്ടികൾ വേണ്ടത് എന്നൊന്നും അറിയില്ല. എന്നുമറ്റുമാണ് താരം അഭിമുഖത്തിൽ പറയുന്നത്. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ ജീവിതത്തിൽ ഒരു പുരുഷൻ അത്രയേറെ പ്രാധാന്യത്തോടെ വന്നാൽ വിവാഹം ചെയ്യാം എന്നായിരുന്നു. ഇപ്പോൾ ഞാൻ കരുതുന്നു അത് സംഭവിക്കുമ്പോൾ സംഭവിക്കട്ടെ എന്ന്.

എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാൽ. ചിലപ്പോൾ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയതായിരിക്കും. അല്ലെങ്കിൽ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

ഇനിയെങ്കിലും ഒരു വിവാഹം കഴിച്ചു കൂടെ എന്ന് ചോദിക്കുന്നവരോട് താരത്തിന് മറുപടി ഇതാണ്, ഇത്രയും നാൾ വിവാഹം കഴിക്കാതെ ജീവിച്ച താൻ വളരെയധികം സന്തോഷവതിയാണ്. നിരവധി സ്റ്റേജ് ഷോകളും കരിയറിലെ കാര്യങ്ങളുമായി തിരക്കേറിയ ജീവിതത്തിൽ വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാൻ ഒന്നും തോന്നിയിട്ടില്ല.

പിന്നെ ഒരുകാലത്ത് ഒറ്റയ്ക്കാവും എന്ന് പറയുന്നവർ ധാരാളമുണ്ടാകും. പക്ഷേ വിവാഹം കഴിഞ്ഞു ജീവിതത്തിൽ ഒറ്റപെടുന്നവർ ധാരാളം ഇല്ലേ. അങ്ങനെ ഒറ്റപ്പെട്ട ജീവിക്കുന്നവരെ എൻറെ ജീവിതത്തിൽ നിന്ന് എനിക്ക് ധാരാളം അറിയാം. അവർക്കൊക്കെ എന്നെ കാണുമ്പോൾ അസൂയ ആണെന്നാണ് പറയാറ്. ഇപ്പോൾ എനിക്ക് എവിടെ പോകാനും എന്ത് ചെയ്യാനും ആരോടും ഒരു അനുവാദം ചോദിക്കേണ്ട.

പക്ഷെ ഒരു കുടുംബജീവിതം ആയി കഴിയുമ്പോൾ നമ്മളറിയാതെ തന്നെ കടമകളും ഉത്തരവാദിത്വങ്ങളും തേടിയെത്തും. ഒരുപാട് അവസരങ്ങൾ ഞാൻ ആഗ്രഹിച്ചതിനുമപ്പുറം എൻറെ മടിയിൽ വന്നു വീണിട്ടുണ്ട്. അതുപോലെ ഭാഗ്യമുണ്ടെങ്കിൽ അല്ലെങ്കിൽ വിധിച്ചതാണെങ്കിൽ വിവാഹവും എന്നെങ്കിലും നടക്കും എന്നാണ് താരം പറയുന്നത്.




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ