നീല ബിക്കിനിയിൽ തിളങ്ങി ടോവിനോയുടെ നായിക നേഹ അയ്യർ, കിടിലൻ ചിത്രങ്ങൾ കാണാം🔥🔥


ടൊവിനോ തോമസിന്റെ തരം​ഗത്തിലൂടെയെത്തി മലയാളികൾക്ക് ശ്രദ്ധേയയായ നടിയാണ് നേഹ അയ്യർ. തരം​ഗത്തിന് ശേഷം കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലും താരം മലയാളത്തിൽ അഭിനയിച്ചിരുന്നു. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്.

എന്നാൽ ഭർത്താവിന്റെ മരണത്തിന് പിന്നാലെ നേഹ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു.


ഭർത്താവ് മരിക്കുമ്പോൾ ​ഗർഭിണിയായിരുന്ന താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മകന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നടി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഭർത്താവിന്റെ മരണ വാർത്തയും പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുള്ളിൽ ഒരു ജീവൻ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. കാത്തിരിപ്പിനൊടുവിൽ നേഹയ്ക്ക് കൂട്ടായി ഒരു ആൺ കുഞ്ഞു പിറന്നു. അതും ഭർത്താവിന്റെ ജന്മദിനത്തിൽ തന്നെ.


ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. ‘ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കൊപ്പം ഏത് കാര്യത്തിനും അവിനാശുണ്ടായിരുന്നു. എല്ലാ സമയവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ആഘോഷങ്ങളും ഒന്നിച്ചായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അവിനാശ് പറഞ്ഞത് ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയല്ലോ എന്നായിരുന്നു. വേര്‍പിരിക്കാനാവാത്ത അത്ര അടുത്തായിരുന്നു ഞങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് അഞ്ചാമത്തെ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു. അവിനാശ് ടേബിള്‍ ടെന്നീസ് കളിക്കുകയായിരുന്നു. തളര്‍ന്നുവീണുവെന്ന് എന്നെ അറിയിച്ചപ്പോള്‍ ഗ്ലൂക്കോസുമായാണ് താന്‍ ഓടിച്ചെന്നത്. എന്നാല്‍ അനക്കമില്ലാതെ കിടക്കുന്ന അവിനാശിനെയാണ് കണ്ടത്’- നേഹ കുറച്ചു.


‘ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവേൽപിച്ച് എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നൽകിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്.’ ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.

Nea

ഗർഭകാലത്ത് നിറവയറിൽ തലോടിയുള്ള നേഹയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിനഞ്ച് വർഷത്തെ പിറന്നാളുകളിൽ തന്റെ പ്രിയപ്പെട്ടനെ കൂടാതെ ആഘോഷിക്കുന്ന ആദ്യ ജന്മദിനവും ആരാധകരുടെ കണ്ണു നനച്ചു. കുഞ്ഞു മകനെ മാറോട് ചേർത്ത കേക്ക് മുറിക്കാനൊരുങ്ങുന്ന ചിത്രവും നേഹ ഇതോടൊപ്പം പങ്കുവച്ചു.

Neha


ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ ലോക സമുദ്രദിന പോസ്റ്റാണ്. ബിക്കിനി ധരിച്ച് കടലിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കണമെന്ന് നമ്മൾ ശപഥമെടുക്കണമെന്നും താരം കുറിക്കുന്നു.

Neha


നീല ബിക്കിനി അണിഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ. ‘നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും’- നേഹ കുറിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവയായ നേഹ തന്റെ ഫോട്ടോസും കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും നിമിഷങ്ങളും മോഡൽ ഫോട്ടോഷൂട്ടുമെല്ലാം അതിലൂടെ പങ്കുവെക്കാറുണ്ട്.


Neha


Neha


Neha



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു