ആ കാലൊന്ന് പൊക്കിയാൽ കാണാമായിരുന്നു, മോശം കമെന്റിന് സാധിക നൽകിയ മറുപടി ഇങ്ങനെ
പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് സാധിക വേണുഗോപാല്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് യചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അവതാരക എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് സാധിക. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സീരിയൽ , മോഡലിംഗ് രംഗത്ത് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീനിലെ മിന്നും താരമായി താരം ഇന്നും നിലകൊള്ളുന്നു.

താരം പലപ്പോഴും വാർത്തകളിൽ ഇടം നേടിയ ഗ്ലാമർ ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ മടിയില്ലാത്ത സാധിക അതിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. അഭിപ്രായങ്ങൾ ആരുടെ മുന്നിലും മുഖം നോക്കി തുറന്നുപറയുന്ന അപൂർവം ചില മലയാളം നടിമാരിൽ ഒരാൾ ആണ് സാധിക. വിമർശനങ്ങൾക്ക് ഉരുളക്കുപ്പേരി എന്നതുപോലെ അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് മറുപടി നൽകാറുണ്ട്. അതുകൊണ്ടുതന്നെ താരം എന്നും സോഷ്യൽ മീഡിയയിൽ സജീവ ചർച്ച വിഷയമാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും പങ്കുവെക്കുന്നതിനോടൊപ്പം നിലപാടുകളും താരം അറിയിക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ മോശമായി താരത്തിന്റെ ഫോട്ടോകൾക്ക് കമന്റ് നൽകിയതിനെതിരെ കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ മോശം കമന്റ് രേഖപ്പെടുത്തിയവനെ സ്‌ക്രീന്ഷോട് സഹിതം മെൻഷൻ ചെയ്യുകയും ചെയ്തു.

താരത്തിന്റെ ചിത്രത്തിന് ആ കാൽ അല്പം കൂടി പൊക്കിയാൽ കാണാമായിരുന്നു എന്ന കമന്റ് രേഖപ്പെടുത്തിയ ആൾക് വീട്ടിൽ അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ ? സ്കൂളിലെ അധ്യാപകരോടും ഇങ്ങാനാണല്ലേ സംസാരിക്കാറു , നല്ല സംസ്കാരം എന്ന കമന്റ് രേഖപ്പെടുത്തി താരം മറുപടി കൊടുത്തു.

പിന്നീട് താരം ആ കമന്റ് സ്ക്രീൻഷോട്ട് എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഈ പോസ്റ്റ് പബ്ലിക് ആയി ഇട്ടതു പബ്ലിക് ആയി തനിക്ക് കമന്റ് വന്നത് കൊണ്ടാണെന്നും ഇതേ അക്കൗണ്ടിൽ നിന്നും ഇതിനു മുൻപും ഇതുപോലെ കമെന്റ്സ് വരികയും താൻ ഒഴുവാക്കി വിടുകയായിരുന്നെന്നും താരം പറഞ്ഞു.

ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉള്ള സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ തുടങ്ങിയ ഒരു അക്കൗണ്ട് ആവാം ഇത്. എന്തു തന്നെ ആയാലും ഒരു അക്കൗണ്ട് തുറക്കുമ്പോൾ ഫേസ്ബുക് അവരുടെ പ്രായ മാനദണ്ഡം മാറ്റണം. സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാർ ഒരു നിർബന്ധിത ഉപകരണം പരിഗണിക്കണം എന്ന ക്യാപ്ഷനോടെ കേരള സൈബർ പോലീസിനെ മെൻഷൻ ചെയ്ത് താരം അപ്‌ലോഡ് ചെയ്ത കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്.










അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ