ഇംഗ്ലീഷ് എനിക്ക് പറ്റില്ല, അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് കരുതി കുറെ ആളുകൾ വന്നു.. അഡ്ജസ്റ്റ് ചെയ്യാം എന്ന് താരം !!


മലയാളികളുടെ മനസ്സിലെ നാടൻ തനിമ തുളുമ്പുന്ന സൗന്ദര്യത്തെ വർണിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പലപ്പോഴും ഓടിവരുന്ന പേരുകളിലൊന്ന് കാവ്യാമാധവൻറേതാണ്. മലയാള തനിമയെന്നും ശാലീന സൗന്ദര്യമെന്നുമെല്ലാം പലപ്പോഴും മലയാളികൾ വിശേഷിപ്പിക്കുന്നതും കാവ്യാമാധവനെയാണ്. അത്രത്തോളം പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് കാവ്യ.


ബാല താരമായാണ് കാവ്യ സിനിമയില്‍ തുടക്കം കുറിക്കുന്നത്. ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണനിൽ മികച്ച പ്രകടനം കാഴ്ചവച്ചതിലൂടെ മലയാള സിനിമയിൽ പിന്നീടങ്ങോട്ട് ശ്രദ്ധേയമായി. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്.


ദിലീപുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിൽക്കുന്ന താരത്തിന്റെ പഴയകാല വിഡിയോകളും അഭിമുഖങ്ങളും ചിത്രങ്ങളുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നടൻ ജയസൂര്യ കാവ്യയ്ക്ക് നൽകിയ ഒരു പണിയെ കുറിച്ച് ഒരു അവാർഡ് ദാനച്ചടങ്ങിനിടയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. അവാർഡ് വാങ്ങി തിരികെ പോകാൻ ഇറങ്ങവേയാണ് വേദിയിൽ നിൽക്കുന്ന മാധവനെ കാവ്യാ ശ്രദ്ധിച്ചത്.


തുടർന്ന് നേരെ മാധവന്റെ മുന്നിലായി എത്തി ഇംഗ്ലീഷിൽ എന്തോ പറയാൻ ശ്രമിച്ചെങ്കിലും, ഇംഗ്ലീഷിൽ സംസാരിയ്ക്കുവാൻ പ്രയാസപ്പെട്ട കാവ്യാ ഞാൻ ഇംഗ്ലീഷിൽ സംസാരിച്ചാൽ ശരിയാകില്ല എന്ന് പറഞ്ഞുകൊണ്ട് തമിഴിൽ സംസാരിയ്ക്കുവാൻ ശ്രമിയ്ക്കുകയായിരുന്നു.”ഞാൻ നായികയായി അഭിനയിച്ചു തുടങ്ങിയ കാലം. ഊട്ടിയിൽ ഷൂട്ടിന് പോയപ്പോൾ ഉള്ള സംഭവം ആണ്. എന്റെ പേര് കാവ്യാ മാധവൻ എന്നാണ് അവിടെ ആർക്കും എന്നെ അറിയില്ല. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും അങ്ങനെയാണ്. അപ്പോൾ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു.


ഞാന്‍ അദ്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നെയാണ് കാര്യം എനിക്ക് മനസിലാകുന്നത്. ഞങ്ങൾക്കൊപ്പം ഷൂട്ടിങ്ങിന് നായകൻ ജയസൂര്യ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍ മാധവന്‍റെ ഭാര്യയാണെന്ന് പറഞ്ഞിരുന്നു.


അതുകൊണ്ടാണ് ഇത്രയും ആളുകൾ എന്നെ കാണാൻ വരുന്നത്.” മാധവന്റെ ഭാര്യയെ കാണാൻ വേണ്ടി എന്ന് കാവ്യ പറയുമ്പോൾ മാധവൻ മെെക്കു കയ്യിലേക്ക് വാങ്ങി. ”നോ പ്രോബ്ലം, എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്, അഡ്ജസ്റ്റ് ചെയ്യാം” എന്ന് പറയുകയായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു