ധോണിയുമായുള്ള പ്രണയത്തിന് ശേഷം മൂന്നോ നാലോ പ്രണയങ്ങൾ എനിക്ക് ഉണ്ടായി; റായ് ലക്ഷ്മി പറയുന്നു


തമിഴ്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് റോക്ക് ആന്റ് റോളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി റായ് എന്ന റായ് ലക്ഷ്മി. മലയാളത്തിൽ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളുടെ തിരക്കിലാണ് താരമിപ്പോൾ.


ഫിറ്റ്നസാണ് തനിക്കിപ്പോൾ ഹരമെന്ന് റായ് ലക്ഷ്മി പറയുന്നു. തന്റെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട് . എന്നാൽ റായ് ലക്ഷ്മിയെക്കുറിച്ച് ആരാധകരിൽ ചിലർക്ക് ഒരുപാട് രഹസ്യങ്ങൾ അറിയാനുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. അതിൽ താരത്തിന്റെ കാമുകൻ ആരാണെന്നതാണ് ഏറ്റവും ട്രെൻഡിങായ ചോദ്യം.


എനിക്ക് കാമുകനില്ല. ഞാൻ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ശ്രദ്ധ പൂർണമായും എന്റെ കരിയറിലാണ്. ഇപ്പോൾ ഞാൻ ഒരാളെ പ്രണയിച്ചാൽ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാൾക്ക് വേണ്ടി ചെലവഴിക്കാൻ എന്റെ പക്കൽ സമയം ഇല്ല- റായ് ലക്ഷ്മി പറഞ്ഞു.


എം.എസ്.ധോണിയും റായ് ലക്ഷ്മിയുമായുളള പ്രണയബന്ധവും തകർച്ചയും വലിയ വാർത്തയായിരുന്നു. 2008 ലെ ഐപിഎൽ കാലത്താണ് ഇരുവരും തമ്മിലുളള പ്രണയകഥ പുറത്തായത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാൽ അധികനാൾ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇപ്പോൾ ധോണിയെക്കുറിച്ച് ചോദിച്ചാൽ ആരാണ് അയാൾ എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്.


സ്പോട്ബോയ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ച് റായ് ലക്ഷ്മി സംസാരിച്ചത്. മുൻകാമുകൻ ധോണിയെക്കുറിച്ച് ചോദിക്കാതെ അഭിമുഖം പൂർണമാകില്ലല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു ധോണിയോ ആരാണ് അയാൾ? എന്ന് റായ് ലക്ഷ്മി ചോദിച്ചത്. ”ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.


അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ എത്ര നാളുകളായി. അദ്ദേഹം ഇപ്പോൾ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തിൽ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോൾ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയതകർച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാൻ ഡേറ്റ് ചെയ്തു.


എന്നാൽ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവർക്കും ധോണിയെക്കുറിച്ചാണ് എഴുതാൻ താൽപര്യം. കാരണം അത് എഴുതിയാൽ സെൻസേഷണൽ വാർത്തയാകും. ഞാൻ ധോണിയുമായി ഡേറ്റ് ചെയ്തിരുന്നോ ഇല്ലയോ എന്നതല്ല വിഷയം. ധോണിയെ ഞാൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞുപരത്തിയാണ് ജനങ്ങളാണ്. അത് സത്യമായിരുന്നില്ല.


ഞാൻ ധോണിയെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോൾ സിംഗിളാണ്. ഇപ്പോൾ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തിൽ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ”യെന്നും റായ് ലക്ഷ്മി പറഞ്ഞു. സാക്ഷി സിങ് റാവത്തിനെ ജീവിതസഖിയായി ധോണി തിരഞ്ഞെടുത്തതോടെ ഗോസിപ്പുകളെല്ലാം അവസാനമായി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ധോണിയുമായൊരു പുതിയൊരു ഗോസിപ്പില്‍ ചെന്നുചാടാന്‍ ലക്ഷ്മിയ്ക്കിപ്പോള്‍ തീരെ ആഗ്രഹമില്ല. വിവാദങ്ങള്‍ ചോദിച്ചുവാങ്ങാന്‍ തയാറായില്ലെന്ന് ലക്ഷ്മി തന്നെ പറയുന്നു. പൊതുവേദികളില്‍ വച്ച് കാണുമ്പോള്‍ പരസ്പരം ഹലോ പറഞ്ഞൊഴിയുകയാണ് ഞങ്ങള്‍. എന്നെക്കുറിച്ച് പരദൂഷണം പറയാന്‍ പലര്‍ക്കും ഉത്സാഹമാണ്. അങ്ങനെയുള്ളവര്‍ക്ക് ഞാനായിട്ടൊരു അവസരമുണ്ടാക്കരുതല്ലോ-ലക്ഷ്മി നയം വ്യക്തമാക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു