എന്റെ ശരീരത്തിൽ വന്ന മാറ്റം കണ്ടപ്പോൾ അവന് എന്നെ വേണമെന്നായി.. എന്റെ ശരീരം മാത്രമായിരുന്നു അവന് വേണ്ടത്; വീണ നന്ദകുമാർ തുറന്ന് പറയുന്നു.



കെട്ട്യോലാണ് എന്റെ മാലാഖ എന്ന ആസിഫ് അലി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നന്ദകുമാര്‍. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ പോലെ വളരെ ബോൾഡ് ആണ് വീണയും.


സദാചാര ബോധം പേറുന്ന ഒരു സമൂഹത്തെ നോക്കി താൻ ഒന്നിലധികം തവണ പ്രണയിച്ചിട്ടുണ്ടെന്നും ബിയർ കഴിക്കാറുമുണ്ടെന്നൊക്കെ വീണ തുറന്ന് പറഞ്ഞിരുന്നു. താൻ നല്ലൊരു കാമുകിയായിരുന്നുവെന്നും അത് തന്റെ കാമുകന്മാരോട് ചോദിച്ചാൽ അറിയാമെന്നും വീണ പറയുന്നു.


പല തവണ പ്രണയിച്ചിട്ടുണ്ട്, ബ്രേക്ക് അപ് ആയിട്ടുണ്ട്, എന്നാൽ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും വീണ​ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തൻെറ പ്രണയത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. കുട്ടിക്കാലത്ത് തൊട്ട് മനസില്‍ കൊണ്ട് നടന്ന ഒരു പ്രണയത്തെ കുറിച്ചാണ് വീണ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.


കുട്ടിക്കാലത്ത് തന്നെ കാണാന്‍ ഒട്ടും കൊള്ളില്ലായിരുന്നുവെന്നും, ആണ്‍കുട്ടികളുമായി സ്‌കൂള്‍ പഠനകാലത്ത് ഒരുപാട് സൗഹൃദമുണ്ടായിരുന്നുവെന്നും വീണ പറഞ്ഞു. മാത്രമല്ല, അക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളോട് പ്രണയമായിരുന്നുവെന്നും അവനോട് അത് തുറന്ന് പറഞ്ഞപ്പോള്‍ അവന്‍ അത് മൈന്‍ഡ് ചെയ്തില്ലെന്നും വീണ പറഞ്ഞു.


വീണയുടെ വാക്കുകള്‍ ഇങ്ങനെ – ഞാന്‍ സിനിമയില്‍ എത്തിയപ്പോള്‍ എന്റെ മാറ്റങ്ങള്‍ കണ്ടു അവന്‍ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ അപ്പോള്‍ തന്നെ അത് നിരസിക്കുകയും ചെയ്തു. കാരണം അവനു എന്നോട് അപ്പോള്‍ ആത്മാര്‍ത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നെ അന്വേഷിച്ചു വന്നത്.


അവന് എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു. എന്റെ ശരീരത്തിന് മാറ്റം വന്നപ്പോള്‍ ആണ് അവന്‍ പ്രണയം പറഞ്ഞു എന്റെ അടുക്കല്‍ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ല. പ്രണയം ആണെങ്കില്‍ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാന്‍ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാന്‍ അത് നിരസിച്ചത്.


ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങൾ തന്നെയാണ്. അതില്‍ എന്റെ കാമുകന്മാർ മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്പോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്. വീണ പറയുന്നു.


എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല എന്നും താരം ഒരിക്കൽ പറഞ്ഞിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു