ഭർത്താവിനോട് പലപ്പോഴും ആവശ്യപ്പെട്ടത് രണ്ടാമതൊരു കുഞ്ഞിനെ; ഞാൻ ഇപ്പോഴും റെഡിയാണ്; റാണി മുഖർജി പറയുന്നു🔥🔥


കലാപാരമ്പര്യം ഉള്ള ഒരു കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് റാണി മുഖർജി. 1996 മുതൽ അഭിനയരംഗത്ത് സജീവമായി താരം ഉണ്ടെങ്കിലും ഒരു ബോളിവുഡ് നായിക എന്ന നിലയിൽ താരം ഉയരുന്നത് സിനിമയിലെത്തി രണ്ടു വർഷങ്ങൾക്കു ശേഷമാണ്. ആദ്യ ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും കുച് കുച്ച് ഹോത്താ ഹെ എന്ന 98 ലെ ചിത്രത്തിലൂടെയാണ്.


താരം നായിക പ്രാധാന്യമുള്ളതും മറ്റുള്ളവർ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്കും ഉയർന്നത്. ഇന്നും മലയാളികൾ അടക്കം ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്ന പ്രണയ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ഇന്നും ലഭിക്കുന്നത്.ചിത്രത്തിന് ലഭിച്ച സ്വികാര്യത ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഇതിൽ അഭിനയിച്ച വർക്കും ലഭിച്ചിരുന്നു.


വർഷങ്ങൾക്ക് ശേഷം ഇന്നും നിറം മങ്ങാതെ നിൽക്കുന്ന ചിത്രങ്ങളിലൊന്ന് തന്നെയാണ് ഇത്. എന്നും ഗോസിപ്പ് കോളങ്ങൾ നിറയ്ക്കുന്നതിൽ റാണി മുഖർജിയ്ക്ക് വളരെ വലിയ ഒരു പങ്ക് തന്നെയായിരുന്നു ഉണ്ടായിരുന്നത്.താരത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും കോളങ്ങളിൽ വലിയ വാർത്തകൾ സൃഷ്ടിക്കാറുണ്ടായിരുന്നു.


വിവാഹവും പ്രണയവും വ്യക്തിജീവിതവും എല്ലാം അത്തരത്തിൽ നിറഞ്ഞുനിന്നവയായിരുന്നു. എന്നാൽ ഇത്തരം താരം ഗോസിപ്പുകളുമായി പ്രതികരിക്കുക വളരെ വിരളമായിരുന്നു. മാത്രവുമല്ല സോഷ്യൽ മീഡിയയിൽ നിന്നുപോലും വിട്ടു നിൽക്കുന്ന ഒരു പ്രകൃതവും ആണ് താരം കാത്തുസൂക്ഷിക്കുന്നത്.


ഒരുകാലത്ത് റാണി മുഖർജിയും നിർമ്മാതാവ് ആദിത്യ ചോപ്രയും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വളരെ വലിയൊരു വാർത്ത തന്നെ സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും കീഴടക്കിയിരുന്നു. തങ്ങൾ തമ്മിൽ അത്തരത്തിലൊരു ബന്ധമില്ലെന്ന് തുറന്നടിച്ചു കൊണ്ട് ഇരുവരും രംഗത്തെത്തുകയായിരുന്നു. എന്നാൽ അതിനൊക്കെ ബദലായി മറ്റൊരു അപ്രതീക്ഷിത കാര്യംകൂടി നടക്കുകയായിരുന്നു.


ഇരുവരും ഒന്നിച്ച് തങ്ങൾ പ്രണയത്തിലല്ലെന്ന് ആവർത്തിച്ച് പറയുകയായിരുന്നു. എന്നാൽ അങ്ങനെ പറഞ്ഞിട്ട് പോലും വളരെ പെട്ടെന്ന് ഒരു ദിവസം എല്ലാവരും ഞെട്ടിച്ച് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹിതരായി എന്ന വാർത്തയായിരുന്നു പുറത്തുവന്നത്. വിവാഹ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഭർത്താവിന്റെ ചിത്രത്തിൽ ഇതുവരെ ഒരു കഥാപാത്രം അവതരിപ്പിക്കുവാൻ താരം മുതിർന്നിട്ടില്ല.


അടുത്തിടെയാണ് വിദ്യാബാലൻ തൻറെ ഭർത്താവിൻറെ ചിത്രത്തിൽ താൻ അഭിനയിക്കാത്ത കാരണം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. അതോടുകൂടി ഇപ്പോൾ താൻ എന്തുകൊണ്ടാണ് ആദിത്യ ചോപ്രയുടെ ചിത്രത്തിൽ വേഷം കൈകാര്യം ചെയ്യാത്ത എന്ന് പറഞ്ഞിരിക്കുകയാണ് റാണി മുഖർജിയും. താനൊരിക്കലും അദ്ദേഹത്തോട് ഒരു വേഷവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആകെ ആവശ്യപ്പെട്ടിട്ടുള്ളത് രണ്ടാമതൊരു കുട്ടി കൂടി വേണം എന്നാണെന്ന് ആണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.


അതിന് താൻ ഇപ്പോഴും തയ്യാറാണെന്നും താരം പറയുന്നു. വളരെപ്പെട്ടെന്നാണ് റാണി മുഖർജിയുടെ ഈ ആഗ്രഹവും ആവശ്യവും സൈബർ ഇടങ്ങൾ ഏറ്റെടുത്തത്. അധികം സമൂഹമാധ്യമങ്ങളിൽ ഇടപെടാത്ത താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ.. 🔥🔥🔥

ഷൂട്ടിംഗ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് എനിക്ക് മാറാൻ കഴിഞ്ഞില്ല… ഉടൽ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്ന് ദുർഗ കൃഷ്ണ🔥🔥🔥

അഭിനയം അല്ലെങ്ങിൽ സിനിമ സീരിയൽ രംഗത്ത് ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു, എന്നാൽ അച്ഛനായിരുന്നു കാരണം, ശാലു മേനോൻ പറയുന്നു