ഒരു സമയത്ത് ഹോട്ടലിൽ വെയ്ട്രസ്സ് ആയി ജോലി ചെയ്തു. തന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ച് നോറ ഫത്തീഹി…
ചിലരുടെ കാര്യം അങ്ങനെയാണ്, യാതൊരുവിധ ബാക്ക് ഗ്രൗണ്ട് സപ്പോർട്ടോ പിന്തുണയോ കുടുംബ പാരമ്പര്യമോ ഒന്നുമില്ലാതെ നേട്ടങ്ങൾ കൈവരിച്ചവരാണ്. സിനിമാലോകത്ത് ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാർ ഉണ്ട്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ഇവർ, കഠിന പരിശ്രമത്തിലൂടെ ലോകം അറിയപ്പെടുന്ന കലാകാരന്മാർ ആയി ആയി മാറിയിട്ടുണ്ട്.



അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര, കൺകണ രണവുഥ്, ആയുഷ്മാൻ ഖുറാന, രജനികാന്ത്, അജിത്ത്, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങിയവർ യാതൊരുവിധ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരാതെ സ്വയം അധ്വാനത്തിലൂടെ താര പദവി നേടിയെടുത്ത വരാണ്. പക്ഷേ അതേ അവസരത്തിൽ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നു സ്വന്തം കഴിവ് കൊണ്ട് സിനിമയിൽ പിടിച്ചു നിന്നവരും ധാരാളം. നെപ്പോട്ടിസവും മറ്റൊരു ഘടകമാണ്.



ഇങ്ങനെ ജീവിതത്തിൽ കഷ്ടപ്പാടിൽ നിന്ന് കടന്നു വന്നു ഇപ്പോൾ ബോളിവുഡ് സിനിമയിലെ മിന്നും താരമായി മാറിയ നടിയാണ് നൊരാ ഫത്തേഹി. ഡാൻസർ മോഡൽ ആക്ടർ സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഹിന്ദി തെലുങ്ക് മലയാളം തമിഴ് എന്നീ ഭാഷകളിലേ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



ഇപ്പോൾ താരം തന്റെ ചെറുപ്പകാല അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്.
പതിനാറാം വയസ്സിൽ താൻ ഒരു ഹോട്ടലിലെ വെയ്ട്രസ്സ് ആയിരുന്നു എന്നാണ് താരം വെളിപെടുത്തിയത്. വ്യത്യസ്ത മനോഭാവവും സ്വഭാവമുള്ള കസ്റ്റമർസാണ് സാധാരണയായി വരാറുള്ളത്. അതുകൊണ്ട് അവരെ കൈകാര്യം ചെയ്യാൻ ഒരു വൈട്രസ്സ് എന്ന നിലയിൽ ഞങ്ങൾക്ക് കഴിവ് ഉണ്ടായിരിക്കണം” എന്നാണ് താരം തന്റെ പഴയകാല ഓർമ്മകൾ പങ്കു വച്ചത്.



2014 ൽ റോർ : ടൈഗര്സ് ഓഫ് ദി സുന്ദർഭൻസ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2015 ൽ ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെട്ടു. എൺപത്തി നാലാം ദിവസം താരം എലിമിനേറ്റ് ചെയ്യപ്പെട്ടു. ഇതോടുകൂടി താരം മിനിസ്ക്രീനിലെ പ്രിയങ്കരിയായി മാറി. പ്രശസ്ത ഹിന്ദി ഡാൻസ് റിയാലിറ്റി ഷോ ആയ ജലഖ് ദിഖ്‌ഹ്ല ജാ യിൽ താരം പങ്കെടുത്തു.



പൂരി ജഗന്നത് സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ പ്രധാനവേഷത്തിൽ തിളങ്ങിയ ടെമ്പർ എന്ന സിനിമയിലേ ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ഐറ്റം ഡാൻസുകളിലാണ് താരം പിന്നീട് തുടർച്ചയായി പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജ് ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഡബിൾ ബാരൽ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.












അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ